വാരണാക്കര: തുവ്വക്കാട്-കുട്ടികളത്താണി റോഡ് റബറൈസ് ചെയ്ത് രണ്ടു വർഷം കഴിഞ്ഞിട്ടും കൃത്യമായ സിഗ്നൽ സംവിധാനങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടില്ലെന്നും ഉടൻ അതിനു വേണ്ട നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വാരണാക്കര ഗ്രീൻ ചാനൽ കച്ചറൽ സെന്റർ എം.എൽ.എ സി.മമ്മൂട്ടി ക്ക് നിവേദനം നൽകി. കൃത്യമായ സിഗ്നൽ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ അമിതവേഗതയിൽ കടന്നുപോകുന്നത് അപകടങ്ങൾക്കിടയാകുന്നുണ്ട്. കഴിഞ്ഞ ദിവസം വാരണാക്കരയിൽ പള്ളിക്ക് സമീപം അമിത വേഗതയിൽ വന്ന ഗുഡ്സ് ഓട്ടോ രണ്ട് വാഹനങ്ങളിൽ കൂട്ടിയിടിച്ചിരുന്നു.
ബാര്‍ മാര്‍ക്കിങ്, സ്റ്റഡ് ഫിക്‌സിങ്, സിഗ്നൽ ബോർഡുകൾ, എന്നിവ സ്ഥാപിക്കുകയാണെങ്കിൽ ഒരു പരിധിവരെ അപകടങ്ങൾ നിയന്ത്രിക്കാൻ സാധിക്കും. സമീപ പ്രദേശങ്ങളിലെ റോഡുകളിലെല്ലാം ഇത് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ സീബ്രാ ലൈനുകൾ വരച്ചു ദിവസങ്ങൾക്കുള്ളിൽ മാഞ്ഞു പോയി, റോഡിൽ ഹമ്പുകൾ ഇല്ലാത്തതും വാഹന തിരക്കേറിയതും കാൽനട യാത്രക്കാർക്കും വിദ്യാത്ഥികൾക്കും ഏറെ ദുരിതമാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ട് സീബ്രാ ലൈനുകൾ പുതുക്കി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണം.
റോഡ് ഇരുവശങ്ങളിലും കോൺഗ്രീറ്റ് ചെയ്ത് മഴവെള്ളം ഒലിച്ചുപോകുന്നതിനും യാത്രക്കാർക്ക് നടന്നുപോകുന്നതിനുമുള്ള സ്വകാര്യം കൂടെ ചെയ്ത് തരണമെന്നും ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ എം.എൽ.എ യോട് ആവശ്യപ്പെട്ടു. കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽകരീം, സെക്രട്ടറി അബ്ദു റഹീം പാറമ്മൽ, വാർഡ് മെമ്പർ അൻവർ സാജിദ്, ഷറഫുദ്ധീൻ വാരണാക്കര, ഇസ്‌ലാഹുദ്ധീൻ പി.വി , സിയാദ്.സി, സജീർ, സൈനുദ്ധീൻ കടവാഞ്ചേരി എന്നിവർ നേതൃത്വം നൽകി.