സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുക: ഗ്രീൻ ചാനൽ എഡ്യൂ മീറ്റ്

4178
വാരണാക്കര: സാമൂഹിക മാധ്യമങ്ങൾക്കുള്ളിലേക് ഉൾവലിയുന്ന പുതുതലമുറയെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റിയെടുക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യകതയെന്ന്  ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ വാരണാക്കരയിൽ സംഘടിപ്പിച്ച എഡ്യൂ മീറ്റ്-2017 പ്രസ്താവിച്ചു.
താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ സി.കെ.എം ബാപ്പു ഹാജി സംഗമം ഉദ്‌ഘാടനം ചെയ്തു. കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദു കരീം അദ്ധ്യക്ഷത വഹിച്ചു. പ്രദേശത്തെ നിർധന വിദ്യാർത്ഥികളുടെ ഒരു വർഷത്തെ വിദ്യാഭ്യാസം ഏറ്റെടുക്കുന്ന എഡ്യൂ സപ്പോർട്ട് എന്ന പദ്ധതിയുടെ പ്രഖ്യാപനം അദ്ദേഹം നിർവഹിച്ചു. ഇതിന്റെ ആദ്യ ഘട്ടത്തിൽ ഇരുപത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. SSLC, +2 ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
കൾച്ചറൽ സെന്റർ സെക്രട്ടറി അബ്ദുറഹീം പാറമ്മൽ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇബ്രാഹിം മാസ്റ്റർ, കൾച്ചറൽ സെന്റർ യു.എ.ഇ പ്രസിഡന്റ സി.വി സമീർ, കെ.എം.സി.സി വളവന്നൂർ പഞ്ചായത്ത് സെക്രട്ടറി മുസ്തഫ ഹാജി, എ.കെ ബാവ ഹാജി, ചീനിക്കൽ ഹംസ സാഹിബ് , എ സൈതാലികുട്ടി മാസ്റ്റർ, പഞ്ചായത്  മെമ്പർമാരായ അൻവർ സാജിദ്, തിരുനെല്ലി സുലൈഖ എന്നിവർ ആശംസ പ്രസംഗം  നിർവഹിച്ചു.
“വിദ്യാർത്ഥികൾ: ബാധ്യതകളും സാധ്യതകളും” എന്ന വിതയത്തിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി പി.സി അഷ്‌റഫ് ക്ലാസെടുത്തു. എം.എസ്.എഫ് വൈസ് പ്രസിഡന്റ ജവാദ് ചീനിക്കൽ നന്ദി പറഞ്ഞു.