ഹരിത കേരളം മിഷന്റെ ഭാഗമായി വളവന്നൂർ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും നടത്തുന്ന ശുചീകരണ പരിപാടിയിൽ എല്ലാവരുടെയും പങ്കാളിത്തം അഭ്യർത്ഥിക്കുന്നു.
- ജൈവ മാലിന്യങ്ങൾ വീടികളിൽ തന്നെ സംസ്കരിക്കുക
- പ്ലാസിറ്റിക് മാലിന്യങ്ങൾ പരമാവധി കുറക്കുക എന്ന ലക്ഷ്യത്തോടെ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് പകരം തുണിസഞ്ചികൾ ഉപയോഗിക്കുക
- വരൾച്ചയെ പ്രധിരോധിക്കുന്നതിന് മഴവെള്ളം വീട്ടുവളപ്പിൽ തന്നെ നിർത്തി മണ്ണിൽ കിനിഞ്ഞിറങ്ങുന്നതിന് സൌകര്യം ചെയ്യുക
- മഴവെള്ളം ഉപയോഗിക്കുന്നതിന് പുതുതായി നിർമ്മിക്കുന്ന എല്ലാ വീടുകൾക്കും മഴവെള്ള സംഭരണി നിർമ്മിക്കുക
- വിഷ പച്ചക്കറികൾ ഒഴിവാക്കുന്നതിന് അടുക്കളത്തോട്ടങ്ങൾ ആരംഭിച്ച് സ്വന്തം ആവശ്യത്തിന് പച്ചക്കറി കൃഷി ചെയ്യുക
- വെള്ളം അമൂല്യമാണ് അത് പാഴാക്കാതെ ഉപയോഗിക്കുക