മേല്‍ക്കൂരയൊരുക്കാം മനോഹരമായി

3013

വീട് നിര്‍മിക്കാന്‍ എത്ര കാശു ചെലവാക്കാനും ഒരുക്കമാണ് മലയാളികള്‍. വീടിന്‍റെ സൗന്ദര്യം കൂട്ടുന്നതിന് മേല്‍ക്കൂരയ്ക്ക് മുകളില്‍ ഓട് പാകുന്നത് ഇപ്പോള്‍ സാധാരണമാണ്. പണ്ട് മേല്‍ക്കൂരയ്ക്ക് മുകളില്‍ ഓട് മേയുന്നതു ചോര്‍ച്ചയും ചൂടും പ്രതിരോധിക്കാന്‍ വേണ്ടി മാത്രമായിരുന്നു. ആ കാലമെല്ലാം മാറി. വീടിന്‍റെ സൗന്ദര്യം കൂട്ടുന്നതിനു പല നിറങ്ങളിലുള്ള ഓടുകളാണു പാകുന്നത്.
വില കൂടിയ ഓടുകള്‍ വാങ്ങിപ്പിടിപ്പിച്ചാല്‍ അതൊക്കെയും സുന്ദരമാകുമെന്ന ധാരണയൊന്നും ആര്‍ക്കുമില്ല.

മേച്ചില്‍ ഓടുകള്‍ രണ്ടു വിധം
മേച്ചില്‍ ഓടുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ രണ്ടുകാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അവയുടെ ഭംഗിയും ഗുണവും. ഗുണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ബലവും ഈടുമാണ്. നിര്‍മാണരീതിയുടെ അടിസ്ഥാനത്തില്‍ ഓട് രണ്ടുതരമുണ്ട്. ചളിയില്‍ ഉണ്ടാക്കുന്നവയും (സാധാരണ ഓട്) പൊടിയില്‍ ഉണ്ടാക്കുന്നവയും (പൗഡര്‍ ഫിനിഷിങ് ഉള്ളവ).
പൊടിയില്‍ ഉണ്ടാക്കുന്ന ഓടിന്‍റെ പുറംഭാഗത്ത് മിനുസവും തിളക്കവും കൂടുതലായിരിക്കും. ഇതിന് താരതമ്യേന വിലയും കൂടുതലാണ്. അല്‍പം ചന്തം 14362989_6_1000x700_lamit-ceramic-roofing-tiles-with-30-year-guarantee-for-sale-കൂടുതലും ഈ ഓടുകള്‍ക്ക് തന്നെയാണ്. പൊടി ഉപയോഗിച്ചുള്ള ഓടിന് താരതമ്യേന വില കുറവാണ്. ഉപയോഗത്തിന് അനുസരിച്ചും ഓട് രണ്ടുതരമുണ്ട്, പരമ്പരാഗത ശൈലിയിലുള്ളവയും അലങ്കാര ഓടും. പരമ്പരാഗത ശൈലിയിലുള്ള ഓട് മേയുന്നത് പ്രധാനമായും ചോര്‍ച്ചയും ചൂടും തടയാന്‍ ഉദ്ദേശിച്ചാണ്. അലങ്കാര ഓടുകള്‍ വീടിന്‍റെ ദൃശ്യഭംഗി കൂട്ടാനും. അലങ്കാര ഓടുകള്‍ പതിക്കുന്നതുകൊണ്ട് ചോര്‍ച്ച പൂര്‍ണമായും തടയാന്‍ സാധിക്കില്ല. ഓടുകള്‍ കോണ്‍ക്രീറ്റ് ടെറസിന് മീതെയോ, മരമോ, സ്റ്റീലോ ഉപയോഗിച്ചുള്ള ട്രസിന് മീതെയോ വിരിക്കാവുന്നതാണ്. എന്നാല്‍ ഗാഡി (ഒരു ഓടിനെ മറ്റൊന്നിനോട് ചേര്‍ന്നിരിക്കാന്‍ സഹായിക്കുന്ന ഭാഗം) ഇല്ലാത്തതരം ഓടുകള്‍ ട്രസിനുമേല്‍ വിരിക്കാനാവില്ല. ഫ്ളാറ്റ് റൂഫ് പണിത് അതിന്‍റെ മുകളില്‍ സ്റ്റീല്‍ ട്രസ്സ് കൊടുത്തശേഷം അതില്‍ ഓടിടുന്നത് ഇപ്പോള്‍ ട്രെന്‍ഡാണ്. വീടിന്‍റെ ഡിസൈനിന്‍റെ ഭാഗമായാണ് ഇത്തരം റൂഫുകള്‍ നല്‍കേണ്ടത്. ഇത് വീടിന്‍റെ ഭംഗി കൂട്ടുകയും ചൂട് പരമാവധി കുറയ്ക്കുകയും ചെയ്യും.

നിറങ്ങളില്‍ തിളങ്ങുന്ന ഓടുകള്‍
നിറങ്ങളാണ് ഈ ഓടുകളുടെ പ്രത്യേകത. വ്യത്യസ്ത നിറങ്ങളിലുള്ള ഓടുകള്‍ വിപണിയില്‍ ലഭ്യം. ടെറാക്കോട്ട, ഇരുണ്ടനീല, പച്ച, ഗോള്‍ഡന്‍ ബ്രൗണ്‍ തുടങ്ങി വിഭിന്ന നിറങ്ങളിലുള്ള മേച്ചില്‍ ഓടുകള്‍ ഉണ്ട്. കോബാള്‍ട്ട് പോലെയുള്ളവ മെറ്റാലിക് ഓക്സൈഡുകളാണ്. ഇതിനെ3ല്ലാം പുറമെ സാധാരണ ഓടുകള്‍ വാങ്ങി ഇഷ്ടനിറങ്ങള്‍ നല്‍കുന്ന രീതിയുമുണ്ട്.
കളിമണ്‍ (ടെറാക്കോട്ട) ഓടുകള്‍ അവയുടെ സ്വാഭാവികമായ ചുവപ്പ് കളറില്‍ മാത്രമേയുള്ളൂ. അവയില്‍ ഏതുതരം പുറം പെയിന്‍റും അടിക്കാം. എന്നാല്‍ അതിന്‍റെ ഭംഗി 23 വര്‍ഷമേ നിലനില്‍ക്കൂ. പിന്നീട് ആവര്‍ത്തിച്ചടിക്കേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ സാധാരണ ഓടുകള്‍ക്കുമീതെ പ്രത്യേകതരം കോട്ടിങ് നല്‍കുന്ന രീതിയുണ്ട്. പുതിയ ഓടുകളില്‍ മാത്രമേ ഇത് ചെയ്യാന്‍ കഴിയൂ. ഏതു കളറിലും അവ ലഭിക്കും.
സ്പാനിഷ്, ടോറിനോ, ഫൊഡാനോ, ടെയ്ലര്‍, മിനാര്‍ തുടങ്ങി പലതരം മേച്ചില്‍ ഓടുകള്‍ ഉണ്ട്. സാധാരണ നമ്മള്‍ ഉപയോഗിക്കുന്നത് മാംഗല്‍ര്‍ ടൈല്‍സ് ആണ്. വിലക്കുറവും കൂടിയ വലിപ്പവുമാണ് കാരണം. ഓടിന്‍റെ ഗുണമേന്മ നിശ്ചയിക്കുന്നത് ഗ്രേഡിലാണ്. ഏറ്റവും ഗുണമേന്മ കൂടിയത് ഒന്നാം ഗ്രേഡ്, പിന്നെ രണ്ടാം ഗ്രേഡ്, അങ്ങനെ അഞ്ച് ഗ്രേഡുകള്‍. ചൂളയില്‍ ചുട്ടെടുക്കുമ്പോഴും മറ്റും സംഭവിക്കുന്ന പോരായ്മകള്‍, മണ്ണിന്‍റെ ഗുണം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗ്രേഡ് നിശ്ചയിക്കുന്നത്.