‘ചായക്കടയിൽ പോക്കര് കാക്കാന്റെ പുട്ടിന്റുള്ളിൽ…’ – ജഫ്സൽ പാടുന്നു

1133

അങ്ങിനെ കൽപകഞ്ചേരിക്കാരൻ മുഹമ്മദ് ജഫ്സൽ ഞെട്ടിച്ചു,നാട്ടുകാരെ മാത്രമല്ല ജഡ്ജസിനേയും മലയാളക്കര മൊത്തത്തിലും. ഗാനാസ്വാദകർ സ്വന്തത്തോട് ചേർത്തുപിടിച്ച റിയാലിറ്റി ഷോ കൈരളി കുട്ടിപ്പട്ടുറുമാൽ പുതിയ സീസണിന്റെ തുടക്കത്തിൽ തന്നെ തന്റെ ആദ്യ പാട്ടുമായി ഈ കൊച്ചു ഗായകൻ തകർത്തു. തമാശ റൗണ്ടിൽ
‘ചായക്കടയിൽ പോക്കര് കാക്കാന്റെ
പുട്ടിന്റുള്ളിൽ,പണ്ടൊരു പാറ്റ കേറീന്ന്
അക്കഥയൊന്ന് കേട്ടോളീം…’
എന്ന ഗാനം അസാമാന്യ രീതിയിൽ പാടി വിധികർത്താക്കളെ പോലും അത്ഭുതപ്പെടുത്തി ടോപ്പ് മാർക്ക് കരസ്ഥമാക്കിയിരിക്കുന്നു. പാട്ടിനൊപ്പം ഹാസ്യ നൃത്ത ചുവടുകളും കോപ്രായങ്ങളും കാട്ടി മികച്ച പെർഫോഫമൻസ് നടത്തിയപ്പോൾ കിട്ടിയ 96 മാർക്ക് കുട്ടിപ്പട്ടുറുമാലിൽ ജഫ്സലിന്റെ പ്രതീക്ഷകൾക്ക് നിറശോഭ പകരുന്നു.

ജഫ്സൽ കുട്ടിപ്പട്ടുറുമാലിൽ

സാധാരണ കുടുംബത്തിൽ സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ച് സ്വപ്രയത്നം കൊണ്ട് മികച്ച ഗായകനായി തിളങ്ങി നിൽക്കുന്ന ജഫ്സൽ കൽപകഞ്ചേരി ജി വി എച്ച് എസ് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. കുഞ്ഞു ജഫ്സലിന്റെ പാടാനുള്ള കഴിവുകൾ കണ്ടറിഞ്ഞ് അവന് വേണ്ടതെല്ലാം ഒരുക്കിക്കൊടുത്ത് പ്രോത്സാഹിപ്പിക്കുന്ന ഉപ്പ മുത്തുവും ഉമ്മ ജസീലയും ആത്മനിർവൃതിയിലാണ്. ഇവരുടേയും കുടുംബങ്ങളുടേയും സ്വപ്നങ്ങൾക്കും പ്രതീക്ഷകൾക്കും ഉയരെയാണ് ജഫ്സൽ പറക്കുന്നത്. സ്കൂളിലെ അധ്യാപകരുടേയും സഹപാഠികളുടേയും നാട്ടുകാരുടേയും നിറഞ്ഞ പിന്തുണയും പ്രാർത്ഥനയും ജഫ്സലിന് കൂട്ടായുണ്ട്.

പ്രിയരെ നിങ്ങളും ജഫ്സലിനെ പ്രോത്സാഹിപ്പിക്കുക, ഈ കൊച്ചു ഗായകന്റെ കഴിവുകൾ കണ്ടറിയുക. പാട്ടുകൾ കേൾക്കുകകയും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുകയും ചെയ്യുക. കുട്ടിപ്പട്ടുറുമാലിലെ ജഫ്സലിന്റെ അസാമാന്യ പ്രകടനം കാണുവാനുള്ള ലിങ്ക് താഴെ നൽകുന്നു.

 

നാട്ടുവർത്തമാനങ്ങളും വിശേഷങ്ങളുമായി സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമായ ഫൈസൽ പറവന്നൂർ 'മാതൃഭൂമി' റിപ്പോർട്ടറാണ്.