കല്പകഞ്ചേരി: വിദ്യാർത്ഥികൾക്ക് മുന്നിലെ മാതൃകകൾ അദ്ധ്യാപകരാണ്. നാടും നാട്ടുകാരും സമൂഹവും ഒരു കാലത്ത് ലോകത്തെ കേട്ടിരുന്നതും കണ്ടിരുന്നതും അദ്ധ്യാപക രുടെ നാവിലൂടെയും കണ്ണിലൂടെയുമായി
രുന്നു. പതിമൂന്നാംനിയമസഭയിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ ഒരു അദ്ധ്യാപകനായിരുന്ന തന്റെ ഭാഗത്ത് നിന്നുംഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും , ഇതിൽ സങ്കടവും കുറ്റബോധവു
മുണ്ടെന്നും മന്ത്രി K T ജലീൽ പ്രസ്താവിച്ചു. കൽപ്പകഞ്ചേരി അയിരാനി G MLP സ്കൂളിന്റെ 93 -> o വാർഷികാഘോഷവും പ്രധാനാദ്ധ്യാപിക K S സുഷ ടീച്ചറുടെ യാത്രയയപ്പ് ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വൈകാരികതക്ക് ആര് വഴിപ്പെട്ടാലും ഒരു അദ്ധ്യാപകൻ അങ്ങിനെയായിക്കൂട. ഒരു നിമിഷത്തെ വൈകാരിക പ്രകടനത്തി ന്റെ ഭാഗമായി തന്നിൽ നിന്നുണ്ടായ വീഴ്ച ആവർ ത്തിക്കാതിരിക്കാൻ ശ്രമിക്കും.ഓരോ വിദ്യാലയ മുറ്റത്തെത്തുമ്പോഴും അദ്ധ്യാപകന്റെ മഹത്വത്തെക്കുറിച്ച് പറയുമ്പോഴും കഴിഞ്ഞു പോയ ഖേദകരമായ സംഭവങ്ങൾ തന്നെ വേട്ടയാടാറുണ്ടെന്നും ജലീൽ പറഞ്ഞു. ഒരു പൊതു പ്രവർത്തകൻ, സാമാജികൻ എന്ന നില യിൽ ഈ സമരമുറകൾ തെറ്റാണെന്ന് ഞാൻ കരുതുന്നില്ല. എന്നാൽഒരദ്ധ്യാപകൻ കൂടിയായ പൊതുപ്രവ ർത്തകനിൽ നിന്നും ഇത്തരമൊരു വീഴ്ച ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും മന്ത്രി കൂട്ടിചേർത്തു.
പഞ്ചാ.പ്രസി. Nകുഞ്ഞാപ്പു അദ്ധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം BP0 ഗോപാലകൃഷ്ണൻ, TP ബാപ്പുട്ടി, കകളിയത്ത് ശരീഫ് , P മുയ്തീൻ, കോട്ടയിൽ ഷാജിത്ത്, നൗഷാദ്, സൈനബ, റസിയ, ഇബ്രാഹിം പ്രസംഗിച്ചു. വിരമിക്കുന്ന പ്രധാനാദ്ധ്യാപിക K S സുഷ മറുപടി പ്രസംഗം നടത്തി. പ്രൊഫ.കെ.വീരാവുണ്ണി സ്വാഗതവും അമൃത നന്ദിയും പറഞ്ഞു.