‘കേരളീയം-17’ ക്വിസ്സ് മൽസര വിജയികൾ

2017

കല്ലത്തിച്ചിറ: തൊണ്ണൂറാം വാർഷികമാഘോഷിക്കുന്ന വളവന്നൂരിലെ കല്ലത്തിച്ചിറ എ.എം.എൽ.പി. സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി വളവന്നൂർ പഞ്ചായത്തിലെ എൽ.പി- സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘കേരളീയം-17’ ക്വിസ്സ് മൽസരത്തിൽ അരുണിമ സി.പി,  മുഹമ്മദ് ഷിഹാൻ വി.പി (എ.എം.എൽ.പി.എസ് വളവന്നൂർ നോർത്ത്) ജേതാക്കളായി.

ഫസൽ റഹ്മാൻ – സിഹാന (എ.എം.എൽ.പി.എസ് നെട്ടഞ്ചോല) രണ്ടും, മനു കൃഷ്ണ സി കെ, മുഹമ്മദ് അസ് ലം (എ.എം.എൽ.പി.എസ് ചുങ്കത്തപ്പാല) മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പതിനൊന്ന് സ്കൂളുകളാണ് മൽസരത്തിൽ പങ്കെടുത്തത്.

പ്രധാനാദ്ധ്യാപിക കെ.എസ് ബിനു മോൾ ഉദ്ഘാടനം ചെയ്തു. മാനേജർ പാറയിൽ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഷാനവാസ് പറവന്നൂർ ക്വിസ് മാസ്റ്ററായിരുന്നു. എ. ഹബീബ് റഹ്മാൻ സ്വാഗതവും സി.അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു.