കെ.എം.സി.സി വളവന്നൂർ വാർഷികാഘോഷ കായിക മത്സരങ്ങൾ ആവേശമാക്കി പ്രവാസികൾ

1557
UAE KMCC വളവന്നൂർ പഞ്ചായത്ത് "GREEN FEST 2017" ന്റെ ഭാഗമായി അൽ ഐനിൽ വെച് സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിൽ വിജയികളായ വാർഡ്-14 ടീം

അൽഐൻ: യു.എഇ കെ.എം.സി.സി വളവന്നൂർ വാർഷികത്തോടനുബന്ധിച്ച് ‘ഗ്രീൻ ഫെസ്റ്റ് 2017’ എന്ന പേരിൽ സംഘടിപ്പിച്ച കായിക മാമാങ്കം സമാപിച്ചു. അൽ ഐൻ ഡനാട്ട് ഹോട്ടൽ സ്റ്റേഡിയത്തിൽ നടന്ന ഫുഡ്ബാൾ, വടംവലി മത്സരങ്ങൾ വളവന്നൂർ നിവാസികളായ പ്രവാസികൾ ആവേശത്തോടെ ഏറ്റെടുത്തു.  നാട്ടിലെ പഴയകാല ഫുഡ്ബാൾ പ്രതിഭകളും പുതിയ താരങ്ങളും അണിനിരന്ന മത്സരങ്ങൾ ജനപ്രാതിനിധ്യം കൊണ്ട് വളരെയേറെ ശ്രദ്ധേയമായി.

സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ‘കെഎംസിസി വളവന്നൂർ ഷാർജ-അജ്മാൻ’ ടീമിനെ തോൽപിച്ച് ‘ലഗാൻ തുവ്വക്കാട്’ താരങ്ങൾ അണിനിരന്ന വാർഡ്-14 ടീം ജേതാക്കളായി.  വടംവലി ഫൈനൽ മത്സരത്തിൽ വാർഡ്-9 നെ തോൽപിച്ച് വാർഡ് 17 ഒന്നാം സ്ഥാനം കരസ്ഥമാക്കി.

വടംവലി മത്സരത്തിൽ വിജയികളായ വാർഡ് 17 ടീം

കായികമത്സരങ്ങളുടെ ഉൽഘാടനം വളവന്നൂർ കെ.എം.സി.സി അംഗങ്ങളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ താനൂർ ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ. ഇബ്രാഹീം മാസ്റ്റർ നിർവഹിച്ചു.