കുറുക്കോൾ : യുഎഇ കെഎംസിസി വളവന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ഈ വർഷത്തെ റമളാൻ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കമായി.
കുറുക്കോൾ മില്ലത്ത് സൗധത്തിൽ വെച്ച് നടന്ന പരിപാടിയിൽ തിരൂർ നിയോജക മണ്ഡലം എം.എൽ.എ. സി. മമ്മൂട്ടി റിലീഫ് കിറ്റുകൾ വിതരണം ചെയ്ത് ഉദ്‌ഘാടനം നിർവഹിച്ചു.
റിലീഫ് കിറ്റ് വിതരണം , നിർധരരായ രോഗികൾക്ക് ചികിത്സാ സഹായം , ജീവ കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സേവന സംഘങ്ങൾക്ക് സാമ്പത്തിക സഹായം , വീട് നിർമാണം പൂർത്തീകരിക്കാൻ സാമ്പത്തിക പ്രയാസത്താൽ കഴിയാതെ പ്രയാസപ്പെടുന്ന തിരഞ്ഞെടുത്ത വ്യക്തികൾക്ക് സാമ്പത്തിക സഹായം , മണ്ഡലം എം.എസ്.എഫ് കമ്മിറ്റി നടത്തുന്ന നോർത്ത് ഇന്ത്യൻ റിലീഫിലേക്കുള്ള സാമ്പത്തിക സഹായം തുടങ്ങി ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് റമളാൻ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി യുഎഇ കെഎംസിസി പഞ്ചായത്തിൽ നടപ്പിലാക്കുന്നത്.
സി.മമ്മൂട്ടി , കുറുക്കോളി മുയ്തീൻ , സൈദലവി മാസ്റ്റർ , പി. സി ഇസ്ഹാഖ് , പാറയിൽ അലി , പി. സി അഷ്റഫ് , CV ഷമീർ എന്നിവർ സംസാരിച്ചു.
അബ്ദുൽ റഷീദ് കന്മനം അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്തഫ ഹാജി സ്വാഗതവും ഷരീഫ് അല്ലൂർ നന്ദിയും പറഞ്ഞു.