തുവ്വക്കാട്: കേരളത്തിലെ മത സാമൂഹ്യ വിദ്യാഭ്യാസ രംഗത്തുണ്ടായ നവോത്ഥാന മുന്നേറ്റത്തിന് കരുത്ത് പകർന്നത്, ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പ്രവർത്തനഫലമാണെന്ന് മുജാഹിദ് ഒൻപതാം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം വാരണാക്കര ശാഖ തുവ്വക്കാട് സംഘടിപ്പിച്ച പ്രചാരണ സമ്മേളനം അഭിപ്രായപ്പെട്ടു. സ്വാഗത സംഗം ചെയർമാൻ ഡോ. ടി.കെ മുഹമ്മദ് കുട്ടി കുരിക്കൾ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കൺവീനർ കെ. അബൂബക്കർ അൻസാരി അദ്ധ്യക്ഷതവഹിച്ചു. എം.എസ്.എം ജില്ലാ സെക്രട്ടറി അബ്ദുസലാം അൻസാരി, അബ്ദുൽ ബാരി ബുസ്താനി എന്നിവർ പ്രഭാഷണം നിർവഹിച്ചു. എ.സൈദാലികുട്ടി മാസ്റ്റർ, എൻജിനീയർ മുഹമ്മദ്, എ.കോയക്കുട്ടി, അയപ്പള്ളി കോയാമു, എ അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. ജവാദ്.സി, ഉസ്മാൻ കാടായിക്കൽ, അടിയാട്ടിൽ ഏനു, പി.വി മുഹമ്മദ്, ഷറഫുദ്ധീൻ വാരണാക്കര, നൗഷാദ്, ലബീബ് ടി.പി, ഖലീൽ.എം, ടി.കെ അബ്ദുറഹിമാൻ, വാക്കയിൽ അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
Home പ്രാദേശിക വാർത്തകൾ തുവക്കാട് നവോത്ഥാന മുന്നേറ്റത്തിന് കരുത്തേകിയത് ഇസ്ലാഹി പ്രസ്ഥാനം: മുജാഹിദ് സമ്മേളനം