കോൺഗ്രസ്സ് ഉപരോധസമരം ശ്രീ: രാമചന്ദ്രൻ നെല്ലിക്കുന്ന് ഉത്ഘാടനം ചെയ്തു.

1968

കന്മനം: ആസൂത്രണവും മുന്നൊരുക്കങ്ങളുമില്ലാതെ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നോട്ട് നിരോധന മുൾപ്പടെയുള്ള ജനദ്രോഹ നടപടികൾക്കെതിരെ വളവന്നൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കന്മനം പോസ്റ്റോഫീസ് പിക്കറ്റ് ചെയ്തു.

മണ്ഡലം പ്രസിഡണ്ട് PC.അബ്ദുറസാക് മാസ്റ്റർ അധ്യക്ഷം വഹിച്ച ഉപരോധസമരം BCC സെക്രട്ടറി ശ്രീ: രാമചന്ദ്രൻ നെല്ലിക്കുന്ന് ഉത്ഘാടനം ചെയ്തു. അഡ്വ: M .സുബൈർ, ഫസലുദ്ദീൻ വാരണാക്കര ,N. കുഞ്ഞിമോൻ,ഹനീഫ മുല്ലഞ്ചേരി, റഷീദ് കടവത്ത്, കുറ്റിയിൽ വിജയൻ ,രാജേഷ് പണിക്കർ ,ഫൈസൽ അല്ലൂർ, ഷിഹാബ്.E,M അബ്ദുറഹ്മാൻ ഹാജി തുടങ്ങിയവർ പ്രസംഗിച്ചു.