മുസ്‌ലിം ലീഗ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

കന്മനം: മാർകിസ്റ്റ് ഗുണ്ടകൾ പെരിന്തൽമണ്ണ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഓഫീസ് അടിച്ചു തകർത്തതിൽ പ്രതിഷേധിച്ച് കന്മനം മേഖല എം.എസ്.എഫ് കമ്മിറ്റിയും മുസ്‌ലിം ലീഗ് നേതൃത്വവും പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വാരണാക്കര യിൽ നിന്നും തുടങ്ങിയ പ്രകടനം തുവ്വക്കാട് സമാപിച്ചു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ മുസ്തഫ, മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ ഉനൈസ്, കന്മനം മേഖല മുസ്‌ലിം ലീഗ് പ്രസിഡന്റ കോയ സാഹിബ്, ടി.പി അബ്ദുൽ കരീം സാഹിബ്, സിയാദ് പോത്തനൂർ, കുഞ്ഞിമുഹമ്മദ് മുതുവാട്ടിൽ, ഇബ്രാഹിം ഖലീൽ, ഷറഫുദ്ധീൻ വാരണാക്കര, ജവാദ് ചീനിക്കൽ, ആശിർ നീർകാട്ടിൽ എന്നിവർ നേതൃത്വം നൽകി

സോഷ്യൽമീഡിയയിലൂടെ സ്ഥിരമായി എഴുതുന്ന ഷറഫു അബുദാബിയിൽ ജോലി ചെയുന്നു. വളവന്നൂർ വാരണാക്കര സ്വദേശിയാണ്