ജൈവകൃഷി വിളവെടുപ്പു നടത്തി

കൽപകഞ്ചേരി: ഗവൺമെന്റ് ഹയർ സെക്കൻഡറി എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സബാഹ്, പി ടി.എ പ്രസിഡണ്ട് അബ്ദുൽ ഖാദർ കുന്നത്ത്, പ്രിൻസിപ്പാൾ രതി, ഹൈസ്കൂൾ എച്ച് എം കൃഷ്ണദാസ് കെ.ടി, എം ടി എ പ്രസിഡണ്ട് സൈഫുന്നീസ, മുജീബ് തൃത്താല, രാധാകൃഷ്ണൻ, മുയ്തീൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അമീൻ എന്നിവർ സംബന്ധിച്ചു.