പൊൻമുണ്ടം: കുട്ടികളെ തട്ടാനുള്ള മാഫിയാ സംഘങ്ങൾക്കെതിരെ പൊൻമുണ്ടം കോൺഗ്രസ്സ് ആഭിമുഖ്യത്തിൽ നടത്താനിരുന്ന ജനജാഗ്രതാ സദസ്സ് വി. അബ്ദുറഹിമാൻ എം.എൽ.എ യുടെ നേതൃത്വത്തിൽ താനാളൂർ പി.കെ പടിയിൽ വെച്ച് സംഘടിപ്പിക്കുന്ന ജനജാഗ്രതാ വേദിയിലേക്ക് ഒന്നിപ്പിക്കാൻ തീരുമാനിച്ച വിവരം എല്ലാവരെയും അറിയുക്കുന്നു.
19/11/2016 ശനി രാവിലെ 10 മണിക്ക് പി.കെ ടവറിൽ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് രാഷ്ട്രീയ-മത ഭേതമന്യേ എല്ലാ നാട്ടുകാരെയും സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ ഗൌരവം മനസ്സിലാക്കി എല്ലാവരും പങ്കെടുക്കുണമെന്ന് ജന ജാഗ്രത സമിതി അറിയിച്ചുകൊള്ളുന്നു.