വളവന്നൂർ ജുമാമസ്ജിദിനോടനുബന്ധിച്ചുള്ള കുളം മണ്ണെടുത്ത് വൃത്തിയാക്കി

1650

തയ്യിൽ പീടിക: വളവന്നൂർ പള്ളിക്കുളം എന്ന പേരിലറിയപ്പെടുന്ന വളവന്നൂർ ജുമാസ്ജിദിനോടനുബന്ധിച്ചുള്ള വിശാലമായ കുളം മണ്ണെടുത്ത് വൃത്തിയാക്കി.  മയ്യേരി കുടുംബത്തിന്റെ അധീനതയിലുള്ള കുളം, സാമൂഹ്യ പ്രവർത്തനം എന്ന നിലയിൽ കണ്ട് കൊണ്ട് മയ്യേരി കുടുംബ കൂട്ടായ്മ മൊത്തത്തിൽ ചർച്ച ചെയ്തെടുത്ത തീരുമാനത്തിനടിസഥാനത്തിൽ കുടുംബത്തിലെ എല്ലാവരും ഒന്നിച്ചാണ് കുളം വൃത്തിയാക്കിയത്.

പള്ളിയുടെ ആവശ്യങ്ങൾക്കും നാട്ടുകാർക്കും ഉപയോഗപ്രദമായ കുളം ഇപ്രാവശ്യത്തെ കടുത്ത വരൾച്ച കാരണം പാടെ വറ്റിയ അവസ്ഥയിലായിരുന്നു. ഇത് കാരണം കുളത്തിലെ ചേറും കല്ലുകളും നീക്കം ചെയത് ശുചീകരിച്ചതിനാൽ മഴ പെയ്താൽ കുളം കൂടുതൽ പ്രയോജനകരമാവുമെന്നതിൽ സംശയമില്ല.

മുതിർന്ന കാരണവൻമാരും നാട്ടിലെ ജീവകാരുണ്യ-സാമൂഹ്യ പ്രവർത്തനങ്ങളിൽ പ്രവർത്തിക്കുന്ന കുടുംബത്തിലെ മറ്റു യുവാക്കളും സജീവമായ ശുചീകരണ പ്രക്രിയയിൽ പങ്കെടുത്തത് നാട്ടുകാർക്ക് വ്യത്യസ്ഥമായൊരനുഭവമായി.

ഇതിനുപുറമെ കുളത്തിന്റെ അരികുകൾ സിമന്റ് ഉപയോഗിച്ച് അടക്കുകയും ചെയ്തു. കുളത്തിലേക്ക് കോൺക്രീറ്റ് തൂണുകൾ കൊടുത്ത് കുളത്തിന്റെ ഒരു വശത്തിലൂടെയുള്ള റോഡ് ഒരു മീറ്ററോളും കൂടുതൽ വീതി കൂട്ടുന്നതിന് വേണ്ടിയും തീരുമാനിച്ചിട്ടുണ്ട്.  ഇതിന്റെ പണികൾ അടുത്താഴച്ച ആരംഭിക്കുന്നതായിരുക്കും.