ലഹരി വസ്തുക്കൾക്കെതിരെ പരിശോധന കർശനമാക്കണമെന്ന് സ്കൂൾ പി.ടി.എ

രാധാകൃഷ്ണൻ സി.പി

2514

കല്ലിങ്ങൽപറന്പ്: കല്പകഞ്ചേരി പോലീസ് സ്റ്റേഷന് കീഴിൽ ലഹരി വസ്തുക്കൾക്കെതിരായ പരിശോധന ഊർജ്ജിതമാക്കണമെന്നും ഹൈസ്ക്കൂൾഹയർ സെക്കണ്ടറി സ്കൂൾ എന്നിവക്ക് സമീപമുള്ള കടകളിലും സമീപ പ്രദേശങ്ങളിലും ഇടക്കിടെ ചെക്കിങ്ങ് നടത്തണമെന്നും, മോട്ടോർ സൈക്കിളുകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ നടത്തുന്ന മൽസരയോട്ടം തടയണമെന്നും കല്ലിങ്ങൽ പറമ്പ് എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപക രക്ഷാകർതൃസമിതി യോഗം ആവശ്യപ്പെട്ടു.

പി.ടി.എ പ്രസിഡണ്ട് ശ്രീനിവാസൻ വാരിയത്ത്അദ്ധ്യക്ഷത വഹിച്ചു. കെ രായിൻ, സി.പി.രാധാകൃഷ്ണൻ, കെ.അബ്ദുറസാക്ക് ഹാജി, പി.സി അഷറഫ്, കെ.അബ്ദുൽ ലത്തീഫ്, പ്രിൻസിപ്പാൾ അസ്സൻ അമ്മേങ്ങര, ഹെഡ്മാസ്റ്റർ എൻ അബ്ദുൽ വഹാബ്, പി.റസീന, ഫെമിന, വി.പി.സമീറ, ജോഷി വർഗീസ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികളായി ശ്രീനിവാസൻ വാരിയത്ത് (പ്രസി), കെ.സുലൈഖ (എം.ടി.എം. പ്രസിസിഡന്ര്), പി.സി അഷറഫ് (വൈ. പ്രസിഡന്ര്), ടി – റീജ (എം.ടി.എം വൈ. പ്രസിഡന്ര്) എന്നിവരെ തുടങ്ങിവയരെ തെരെഞ്ഞെയുത്തു.