വേനൽ ചൂടിൽ നാട്ടുകാർക്ക് ദാഹജലം നൽകി ഒന്നാം വാർഡിലെ എം.എസ്.എഫ് പ്രവർത്തകർ

നെരാല : കൊടും ചൂടിൽ നാട്ടുകാർക്കും യാത്രക്കാർക്കും ദാഹജലം നൽകി മാതൃകയായിരിക്കുകയാണ് വളവന്നൂർ ഒന്നാം വാർഡിലെ എം.എസ്.എഫ് പ്രവർത്തകർ.

കുട്ടിഹസ്സൻ പടിയിലാണ് എം.എസ്.എഫ് പ്രവർത്തകർ കുടിവെള്ളം സ്ഥാപിച്ചത്.

അലവിക്കുട്ടി ഹാജി ഉൽഘാടനം നിർവഹിച്ചു നാട്ടുകാർക്ക് സമർപ്പിച്ചു.

എം.എസ്.എഫ് ഭാരവാഹികളായ നിഷാദ് , ഇഹ്‌സാൻ , സഫ്‌വാൻ, മുഹാജിർ , മുസ്ലിം ലീഗ് ഭാരവാഹികളായ ശിഹാബ് , എളയോടെത്ത് മാനുട്ടി , യൂത്ത് ലീഗ് ഭാരവാഹികളായ അജ്മൽ , ഷെമീൽ, നസീബ് എന്നിവർ നേതൃത്വം നൽകി.