വളവന്നൂർ പഞ്ചായത്ത് സ്കൂൾ കലോൽസവം : എ.എം.യു.പി. സ്കൂൾ പാറക്കൽ ജേതാക്കൾ

2696

പാറക്കൽ: വളവന്നൂർ പഞ്ചായത്ത് സ്കൂൾ കലോൽസവത്തിൽ AMUPS പാറക്കൽ ജേതാക്ക ളായി. വളവന്നൂർ നോർത്ത് AMLPS രണ്ടും GMLPS ചെറവന്നൂർ മൂന്നും സ്ഥാനം കരസ്ഥമാക്കി. അറബികലാമേളയിൽ അൻസാർ ഇംഗ്ലീഷ് സ്കൂൾ വളവന്നൂർ ഒന്നും AMLPS കൻമനം രണ്ടും GMLPS, ചെറവന്നൂർ മൂന്നും സ്ഥാനങ്ങൾ കരസ്ഥ മാക്കി. പഞ്ചായത്തിലെ 16 സ്കൂളുകളിൽ നിന്നായി വന്ന കലാ പ്രതിഭകൾ നാല് വേദികളിലായി മാറ്റു രച്ചു. പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ തയ്യിൽ ബീരാൻ ഹാജി സമ്മാനവിതരണം നടത്തി. വാർഡംഗം A K മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.വേലായുധൻ CP, C പ്രേമരാജൻ,  PA അലിക്കുട്ടി, റസാക്ക്, പൂക്കോയ പ്രസം ഗിച്ചു.