പെൺകുട്ടികൾക്ക് വേണ്ടിയുള്ള വ്യക്തിത്വ വികസന ക്യാന്പ് സമാപിച്ചു.

2318

വരന്പനാല: ‘വളവന്നൂർ പരസ്പര സഹായനിധി’യുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്ക് മാത്രമായി നടത്തിയ ദ്വിദിന വിക്തിത്വ വികസന, ആരോഗ്യ പരിപാല പഠന ക്യാന്പ് സമാപിച്ചു. രണ്ടു ദിവസത്തെ ക്യന്പിൽ പ്രമുഖ കൌൺസിലർമാരുടെയും വിദ്യാഭ്യാസ – മനശ്ശാസ്ത്ര വിദഗ്ധരുടെയും പഠന ക്ലാസുകൾ വിവിധ സെഷനുകളിലായി നടന്നു.

ആദ്യ ദിവസം ഉച്ചവരെ നടന്ന സെഷനിൽ മലപ്പുറം വനിദാസെൽ സർക്കിൾ ഇൻസ്പെകടർ ഷെർലറ്റ് മണി ‘സ്ത്രി സുരക്ഷ – സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും നിയമപരിരക്ഷയും’ എന്ന വിഷയത്തെ ഉൽബോധനം നൽകി.  ഉച്ചക്ക് ശേഷം ‘സാമൂഹ്യ മാധ്യമങ്ങൾ: തിരിച്ചറിയപ്പെടേണ്ട ഉള്ളറകളും ഹൃദ്യമാകുന്ന സാമൂഹ്യ ബന്ധങ്ങളും’ എന്ന വിഷയത്തിൽ ആസ്പദമാക്കി വയനാഡ് ബി.എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. നിഷ  യുവതികൾക്കായി ക്ലാസെടുത്തു.  സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരറിഞ്ഞിരിക്കേണ്ട ചതിക്കുഴികൾ, സോഷ്യൽ മീഡിയകളുടെ സ്വാധീനം എന്നിവയിൽ വളരെ ഗഹനമായ ചർച്ചകളാണ് നടന്നത്.

‘കുശിനിയിലെ കുശലങ്ങൾ’ എന്ന വിശയത്തിൽ അടുക്കളുമായി ബന്ധപ്പെട്ട രസകരമായ ഇന്ററാക്ടീവ് സെഷനായിരുന്നു ശ്രദ്ധിക്കപ്പെട്ട മറ്റൊന്ന്.

രണ്ടാം ദിവസം ആദ്യ സെഷനിൽ ‘കുടുംബ ജീവതത്തിന്റെ മുന്നൊരുക്കങ്ങൾ / തെറ്റിദ്ധരിക്കപ്പെട്ട ലൈംഗികത’ എന്ന വിഷയത്തിൽ പ്രശസ്ത മനശ്ശാസ്ത വിദഗ്ധ ശ്രീമതി സിന്ധു, കൌമാരപ്രായക്കാരായ പെൺകുട്ടികൾക്കായി ‘കൌമാരത്തിലെ ആരോഗ്യ പരിചരണം’ എന്ന വിഷയത്തിൽ കുറ്റപ്പുറം ആരോഗ്യ കേന്ദ്രത്തിലെ ശ്രീമതി മിനി തുടങ്ങിയവർ ക്ലാസെടുത്തു.  രണ്ടാമത്തെ സെഷനിൽ ലൂമിനസ് കോളേജ് പ്രിൻസിപ്പാൾ അഹമ്മദ് നസ്വീഫ് മയ്യേരി ‘പഠനവും ജോലിയും, കരുതേണ്ട കാര്യങ്ങൾ’ എന്ന വിഷയം അധികരിച്ച് കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.

അവസാന സെഷനിൽ സുഹറ ടീച്ചറുടെ ‘ഒന്നിച്ചിരിക്കാം, ഓർമ്മകൾ അയവിറക്കാം’ എന്ന പരിപാടി വളരെ ഉത്സാഹപൂർവ്വും എല്ലാവരും പങ്കെടുത്തു. രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ഹൃദയം പിടിച്ചു പറ്റിയ രണ്ടു ദിവസത്തെ ക്യാന്പ് ‘അനുഭവങ്ങൾ, രക്ഷിതാക്കൾക്കൊപ്പം’ എന്ന പരിപാടിയോടെ സമാപനം കുറിച്ചു.