പ്രവാസി ലീഗ് വളവന്നൂർ പഞ്ചായത്ത് കൺവെൻഷൻ നടത്തി

കുറുക്കോൾ: കേരള പ്രവാസി ലീഗ് വളവന്നൂർ പഞ്ചായത്ത് കൺവെൻഷൻ കേരള സ്റ്റേറ്റ് പ്രവാസി ലീഗ് ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ ഉദ്ഘാടനം ചെയ്തു.
വെട്ടൻ കുഞ്ഞു അധ്യക്ഷത വഹിച്ചു. പ്രവാസികൾക്ക് സർക്കാറിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്ന വിഷയത്തിൽ സലീം വടക്കൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. കുറുക്കോളി മുയ്തീൻ , കുമ്മാളിൽ മുഹമ്മദ് , ബാവ ഹാജി തലക്കാട് , പാറയിൽ അലി എന്നിവർ സംസാരിച്ചു. KP കോയ സ്വാഗതവും അബ്ദുൽ റഷീദ് കന്മനം നന്ദിയും പറഞ്ഞു.

പുതുതായി നിലവിൽ വന്ന പ്രവാസി ലീഗ് വളവന്നൂർ പഞ്ചായത്ത് കമ്മിറ്റി

പ്രസിഡന്റ്:
മുസ്തഫ ഹാജി

വൈസ്.പ്രസി:
KT ഹംസ ഹാജി
യൂസുഫ് മൊല്ലഞ്ചേരി
സുബൈർ കുന്നത്ത്

ജനറൽ സെക്രട്ടറി:
KP കോയ പോത്തനൂർ

ജോ. സെക്രട്ടറി:
പള്ളിമാലിൽ കരീം
മുസ്തഫ നെടിയോടെത്ത്
VP ഇസ്മയിൽ

ട്രഷറർ:
വെട്ടൻ കുഞ്ഞു