ആഘോഷമായി കുഴിന്പറക്കാട് ലക്ഷംവീട് കോളനി ജനകീയ റോഡ് ഉദ്ഘാടനം

2274

പൊന്മുണ്ടം: നിർമ്മാണം പൂർത്തിയാക്കിയ പാറമ്മൽ – മൂസഹാജിപടി – കുഴിമ്പറക്കാട് ലക്ഷംവീട് കോളനി ജനകീയ റോഡ് ഉൽഘാടനം പോക്കാട്ട് ഉമ്മർ ഹാജി നിർവഹിച്ചു. കോളനി നിവാസികളുടെ ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമായി. കോളനി നിവാസികളുടെ കഠിന പ്രയത്നം കൊണ്ടാണ് ഈ റോഡ് പ്രഭ്ല്യത്തിൽ വന്നത്. കോളനിയിലെ 20ഓളം വരുന്ന വീടുകൾക്കു ഏറെ ആശ്വാസഗരമാകും ഈ റോഡ്. ഉൽഘാടന ചടങ്ങിൽ വാർഡ് മെമ്പർ അക്ഷയ ഗഫൂർ, മുൻ പ്രസിഡന്റ് ഉമ്മർ ഹാജി, മുസ്തഫ തുടങ്ങിവയരും, താജു യൂത്ത് വിങ് ക്ലബ്ബ് പ്രതിനിധികളും പ്രദേശവാസികളും പങ്കെടുത്തു.