ക്ഷേത്രോൽസവവും ക്ഷേത്രഗോപുര സമർപ്പണവും

2296

വൈലത്തൂർ ചിലവിൽ മഹാദേവ ക്ഷേത്രത്തിലെ പ്രതി ഷ്ഠാദിനവേട്ടക്കൊരു മകൻ പാട്ടുത്സവം
ഫെബ്രു.25, 26 തിയ്യ തികളിൽനടക്കും.ക്ഷേത്രത്തിൽ പുതി യതായി നിർമ്മിച്ച ക്ഷേത്രഗോപുരത്തിന്റെ സമർപ്പണവും ഇതോടൊപ്പം നടക്കും. ഒന്നാം ദിവസമായ 25 ന് വിശേഷാൽ പൂജകൾക്ക് പുറമെ രാവിലെ 7 മണിക്ക് കലവറ നിറക്കൽ, വൈകു: 7 ന് കണ്ണൂർ കലാഞ്ജലി നൃത്തവിദ്യാലയം അവതരിപ്പിക്കുന്ന ശാസ്ത്രീയനൃത്ത പരിപാടി നാട്യ വിസ്മയം എന്നിവ നടക്കും.

പ്രതിഷ്ഠാദിനമായ 26 ന് രാവിലെ 10ന് പാട്ടിന് കൂറയിടൽ, 11 മണിക്ക് ക്ഷേത്ര ഗോപുര സമർപ്പണം, ഉച്ചക്ക് 12.30ന്പ്രസാദഊട്ട്, വൈകിട്ട് 4ന് പഞ്ചാരിമേളത്തോടുകൂടി കാഴ്ചശീവേലി, വൈകു: 7 ന് ഓട്ടൻ
തുള്ളൽ, 8 ന് ഇരട്ട ത്തായമ്പക,രാത്രി 10 ന് മുല്ലക്കൽ പാട്ട്, എഴുന്നള്ളത്ത്, കളത്തിൽ നൃത്തം, നാളികേരമെറിയൽ ചടങ്ങ് എന്നിവ നടക്കും. ഉത്സവത്തോടനുബന്ധിച്ച വിശേഷാൽ പൂജകൾക്ക് തന്ത്രി വര്യൻ ബ്രഹ്മശ്രീ. കല്ലൂർ മന അനുജൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.