ഷട്ട്ൽ ബാഡ്മിന്റൺ മത്സരങ്ങൾ സമാപിച്ചു

2318
shuttle-valavannur
വിജയികൾ ട്രോഫികൾ ഏറ്റു വാങ്ങുന്നു

കടുങ്ങാത്തുകുണ്ട്: കേരളോത്സവത്തിന്റെ ഭാഗമായി മലബാർ ഇന്രോർ സ്റ്റേഡിയത്തിൽ നടന്ന വളവന്നൂർ പഞ്ചായത്ത് ഷട്ട്ൽ ബാഡ്മിന്റൺ മത്സരങ്ങളിൽ ഡിസ്കവർ പാറക്കല്ല് വിജയികളായി.  വാശിയേറിയ ഫൈനലിൽ  വൺ ഫോർ ത്രീ കുറുങ്കാടിനെയാണ് വി.പി ഹസീബ്, നജ്മൂദ്ദീൻ എന്നിവരടങ്ങിയ ഡിസ്കവർ പാറക്കല്ല് സഘ്യം തോൽപിച്ചിത്.  കുറുങ്കാടിനായി ഷാജൻ, നൌഷാദ് മോൻ എന്നിവർ കളിക്കളത്തിലിറങ്ങി.

വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ടി.കെ സാബിറ, വൈസ് പ്രസിന്റ് ശ്രീമതി വി.പി സുലൈഖ, കുന്നത്ത് സറഫുദ്ദീൻ (സ്റ്റാന്രിംഗ് കമ്മിറ്റി ചെയർമാൻ) എന്നിവർ നിർവഹിച്ചു.