കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരി എം എ മൂപ്പൻ സ്കൂൾ ഫോർ സ്പെഷൽ നീഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ സ്പ്പോർട്സ് മീറ്റ് ആവേശകരമായി അവസാനിച്ചു. കൂടുതൽ വേഗത്തിൽ, കൂടുതൽ ഉയരത്തിൽ, എന്ന അന്താരാഷ്ട്ര സ്പോർട്സ് മന്ത്രത്തിന്റെ മുഴുവൻ ആവേശവും വാശിയും പോരാട്ട വീറും മനസ്സിലേറ്റെടുത്ത് കൊണ്ട്,തങ്ങളുടെ പരിമിതികൾ അതിജീവിച്ചു കൊണ്ട് കൊച്ചു കായിക താരങ്ങൾ നടത്തിയ പ്രകടനം രക്ഷിതാക്കളൂം നാട്ടുകാരും രാഷ്ട്രീയ സാഹിത്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകരുമടങ്ങിയ കാഴ്ചക്കാരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.
കടുങ്ങാത്തുകുണ്ടിലെ വി ബി വൈ വനിതാ കോളേജിൽ വെച്ചു നടന്ന സ്പ്പോർട്സ് മീറ്റ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർമാൻ എ.പി. അബ്ദുസബാഹ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ യാഹു ബാപ്പു അദ്ധ്യക്ഷത വഹിച്ചു.രാധാകൃഷ്ണൻ സി പി, അൻഷാദ് കൊളത്തൂർ, ഡോ.ഒ.ജമാൽ മുഹമ്മദ്, P M ഇസ്മായിൽ, റിതുവാൻ, എന്നിവർ പ്രസംഗിച്ചു.പ്രശസ്ത സാഹിത്യകാരൻ ചെറിയമുണ്ടം അബ്ദുറസാക്ക് മൗലവി വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു: സ്കൂൾ കമ്മറ്റി സെക്രട്ടറി K. ഷമീം സ്വാഗതവും സ്കൂൾ പ്രിൻസിപ്പാൾ ജ്യോതി നന്ദിയും പറഞ്ഞു.
സ്കൂൾ സ്പ്പോർട്സ് മീറ്റിന് T.സിറാജുദ്ദീൻ, T മുജീബ്, എൻ.കെ.ഷംസീർ, ആഷിക്ക് എൻ.കെ എന്നിവർ നേതൃത്വം നൽകി