സമന്വയ കൾച്ചറൽ ക്ലബ് കാവുംപടിയും യൂത്ത് പീത്തട പൗരസമിതിയും സംയുക്തമായി വൺ ഡെ ഫൈവ്സ് ഫുഡ്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. വളവന്നൂർ പഞ്ചായത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ ഷറഫുദ്ദീൻ കുന്നത്ത് പരിപാടി ഉദ്‌ഘാടാനം നിർവ്വഹിച്ചു. പി സി റസാഖ് മാസ്റ്റ്‌ർ , പടിയത്ത് സുനി, മുന്നാം വാർഡ് മെംബർ അബ്ദുറഹ്മാൻ ഹാജി,പി സി കബീർ ബാബു, പി സി അഷ്‌റഫ്, പി സി ഇസ്‌ഹാഖ് തുടങ്ങിയവർ പ്രസംഗിച്ചു.
ഉദ്‌ഘാടന മൽസരം യൂത്ത് പീത്തടയും സമന്വയ കാവുംപടിയും തമ്മിൽ കാണികൾക്ക് മുന്നിൽ നല്ല പ്രകടനം കാഴ്ച്ചവെച്ചു.
16 ടീമുകൾ പങ്കെടുത്ത മൽസരത്തിൽ കോസ്ക്കോ വാരിയത്ത് പടി ജേതാക്കളായി.