കല്ലിങ്ങല്‍പറമ്പ്ഃ ടോപ്പ് മാര്‍ക്ക് അക്കാദമി കല്ലിങ്ങല്‍പറമ്പിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിഷു ആഘോഷം നവ്യാനുഭവമായി. ചടങ്ങ് സാംസ്കാരിക പ്രവര്‍ത്തകന്‍ സി.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഓരോ ആഘോഷവും നന്മകള്‍ പങ്കുവെക്കുന്നതാകണമെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു.ടോപ് മാര്‍ക്ക് ഡയറക്ടര്‍ കെ. നൗഷാദ് ബാബു അദ്ധ്യക്ഷത വഹിച്ചു. എം.എം മുസ്തഫ,കമ്മു തുറക്കല്‍,ആഷിഖ് പടിക്കല്‍ ,ഷമീറ ടീച്ചര്‍,സുനിത ടീച്ചര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ശേഷം കുട്ടികള്‍ക്കായി വിവിധ കലാപരിപാടികളും അരങ്ങേറി.