കൽപകഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി കടുങ്ങാത്തുകുണ്ട് യൂണിറ്റ് തവനൂരിലെ പ്രതീക്ഷാഭവൻ കൂട്ടുകാരുമൊത്ത് വ്യാപാര ദിനം ആഘോഷിച്ചത് ശ്രദ്ദേയമായി. ജീവകാരുണ്യ പ്രവർത്തന രംഗത്ത് തിളക്കമുള്ള നിരവധി പ്രവർത്തനങ്ങൾ നടത്തുന്ന ഈ യൂണിറ്റ് അന്തേവാസികൾക്ക് വസ്ത്രങ്ങളും ചെരുപ്പുകളും ഭക്ഷണവും നൽകിയാണ് വ്യാപാരദിനം ധന്യമാക്കിയത്.
യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ തവനൂരിലെ ചിൽഡ്രൻസ് ഹോം, കൽപകഞ്ചേരി എം.എ. മൂപ്പൻ സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്സ് എന്നിവയിലെ കൂട്ടുകാർക്ക് മധുര വിതരണവും നടത്തി. പ്രസിഡന്റ് മുജീബ് തൃത്താല, സെക്രട്ടറി അക്ബർ സഫ, ട്രഷറർ സി.എസ്. കുഞ്ഞിപ്പ, ഉണ്ണി സ്റ്റാർ, ഷരീഫ് സിൻസ, ഷുഐബ് സിറ്റി, പി.വി. റാഫി, സി.പി. രാധാകൃഷ്ണൻ, ഗ്രാന്റ് ഉണ്ണി, ഷിഹാബ് ലിപി, ഹാരിസ് ഹബ്ഗെയ്റ്റ് തുടങ്ങിയവർ നേതൃത്വം നൽകി.