ആയിഷാബി ടീച്ചർ ഈ വർഷത്തെ ഹജ്ജ് വളണ്ടിയർ

ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന് സംസ്ഥാനത്ത് നിന്ന് വനിതാ വളണ്ടിയറായി (ഖാദി മുൽ ഹുജാജ്) കല്പകഞ്ചേരി ജി.എൽ.പി.സ്കൂൾ പ്രധാനാദ്ധ്യാപിക പാങ്ങാട്ടിൽ ആയിഷാബി അടക്കം 2 പേരെ കൂടെ തെരഞ്ഞെടുത്തു. ഇതോടെ ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടന ചരിത്ര ത്തിലാദ്യമായി യാത്ര തിരിക്കുന്ന വനിതാ വളണ്ടിയർമാരിൽ കേരളത്തിൽ നിന്ന് 3 പേരായി. പൊന്നാനി തെയ്യക്കാട് ഗവ. LP സ്കൂളിലെ സുഹറാബി, തിരുവനന്തപുരം അഡ്വക്കേറ്റ്സ് ജനറൽ ഓഫീസിലെ അസി.സെക്ഷൻ ഓഫീസർ c അജു എന്നിവരാണ് മറ്റ് രണ്ട് പേർ. മികവിന്റെ കേന്ദ്രമായി തെരഞ്ഞെടു ക്കപ്പെട്ട GLPS കൽപ്പകഞ്ചേരി ആയിഷാബി ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പച്ചക്കറി തോട്ടത്തിനുള്ള സംസ്ഥാന, ജില്ലാ ബഹുമതികളടക്കം നിരവധി പുരസ്കാരങ്ങൾ നേടിയെടു ത്തിട്ടുണ്ട്. ഇത്തവണ സംസ്ഥാനാടിസ്ഥാനത്തിൽ തന്നെ ഒന്നാം ക്ലാസ്സിലേക്ക് ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശന ത്തിനെത്തിയ സ്കൂ ളുകളുടെ പട്ടികയിലു ൾപ്പെടുന്നതാണ് G. L.P.S കൽപ്പകഞ്ചേരി