വാരണാക്കര: ഉത്തരേന്ത്യയിലെ പാവപ്പെട്ടവർക്ക് വേണ്ടി അൽറഹ്മ, തണൽ വസ്ത്ര ശേഖരണ ജീവകാരുണ്യ പദ്ധതിയിലേക്ക് മുനവ്വിറുൽ ഇസ്‌ലാം സംഗമം വാരണാക്കര, വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ, ഖിദ്മത്ത് ആർട്സ് ആൻഡ് സയൻസ് കോളേജ് തിരുന്നാവായ, പീസ് പബ്ലിക് സ്കൂൾ കോട്ടക്കൽ, ഐ.യു.എച്ച്.എസ് പറപ്പൂർ, അൽ മദ്രസ്സത്തുൽ ഇർഷാദിയായ & ഐ.ഇ.സി സെന്റർ കുറ്റൂർ, അൽ മദ്രസ്സത്തുൽ സലഫിയെ അല്ലൂർ, സലഫി സെന്റർ രണ്ടത്താണി, ഷൈൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വാണിയന്നൂർ എന്നിവർ ശേഖരിച്ച വസ്ത്രങ്ങൾ കൈമാറി.വിവിധ കേന്ദ്രങ്ങളിൽ നിന്നായി പന്ത്രണ്ടായിരത്തിലധികം വസ്ത്രങ്ങൾ ശേഖരിച്ചു. എഞ്ചിനീയർ മുഹമ്മദ് സംഗമം ഉദ്‌ഘാടനം നിർവഹിച്ചു.
ടി.പി അബ്ദുൽ കരീം അദ്ധ്യക്ഷത വഹിച്ചു. വസ്ത്ര ശേഖരണ കോർഡിനേറ്റർ കെ.കെ അബ്ദു സലാം മുഖ്യാതിഥി ആയിരുന്നു. വാർഡ് മെമ്പർമാരായ സുലൈക്ക തിരുനെല്ലി, അൻവർ സാജിദ് എന്നിവരും എ.അബ്ദുൽ ഗഫൂർ, എ.കെ കോയാമു, എ. അബ്ദുൽ മജീദ്, എ.സൈദാലികുട്ടി മാസ്റ്റർ, ആലികുന്നത് അഹമ്മദ് കുട്ടി, ചീനിക്കൽ ഹംസ, സി.വി അബ്ദുറഹിമാൻ, ഷറഫുദ്ധീൻ വാരണാക്കര എന്നിവർ സംസാരിച്ചു. പാങ്ങാടൻ ലത്തീഫ്, എ.പി അബ്ദുൽ മജീദ്, ജവാദ് ചീനിക്കൽ, ലബീബ് ടി.പി, അബൂബക്കർ വാക്കയിൽ, സൈനുദ്ധീൻ ഭരണിക്കൽ, എന്നിവർ നേതൃത്വം നൽകി.