വാരണാക്കര: എസ്.എഫ്.ഐ മുതൽ സി.പി.ഐ.എം വരെ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ അവരുടെ രാഷ്ട്രീയ അജണ്ടയാണ് വെളിപ്പെടുത്തുന്നതെന്ന് എം.എസ്.എഫ് ആരോപിച്ചു. കലാലയങ്ങളിൽ നിന്ന് തന്നെ അക്രമവാസനയുള്ളള തലമുറയെ വളർത്തിയെടുക്കുന്നതിന്റെ അവസാന തെളിവാണ് പെരിന്തൽമണ്ണയിൽ അരങ്ങേറിയതെന്നും ഇതിന് നിയമപാലകർ പോലും കൂട്ട് നിന്നത് ജനങ്ങൾക്കുള്ള ഭയപ്പാട് വർദ്ധിക്കുന്നതാണെന്നും അവർ കൂട്ടി ചേർത്തു. എം.എസ്.എഫ് വാരണാക്കരയിൽ ചേർന്ന പ്രവർത്തക സംഗമം ഗ്രീൻ ചാനൽ ചെയർമാൻ ടി.പി അബ്ദുൽ കരീം സാഹിബ് ഉദ്‌ഘാടനം ചെയ്തു. വളവന്നൂർ പഞ്ചായത്ത് എം.എസ്.എഫ് ജനുവരി 28ന് കടുങ്ങാത്തുകുണ്ടിൽ വെച്ച് സംഘടിപ്പിക്കുന്ന സ്റ്റുഡന്റസ് ഗാതറിംഗ് വിജയിപ്പിക്കാനും സംഗമം തീരുമാനിച്ചു.
പ്രസിഡന്റ് ഇബ്രാഹിം ഖലീൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജവാദ് ചീനിക്കൽ, ആശിർ നീർക്കാട്ടിൽ, ഷറഫുദ്ധീൻ വാരണാക്കര, ഫൈസൽ, അഫ്‌സൽ ഫർഹാൻ, ഇർഷാദ് കെകെ, നിയാസ് അലി, യാസിർ എം.പി, സാദിഖ്, എന്നിവർ സംസാരിച്ചു.