വളവന്നൂർ വാരിയത്ത് പറന്പ് സ്കൂളിന്റെ വാർഷികവും മികവുത്സവവും ആഘോഷിച്ചു

2686

കടുങ്ങാത്തുകുണ്ട്: വളവന്നൂർ വാരിയത്ത് പറന്പ് ജി.എം.എൽ.പി സ്കൂളിന്റെ 88- ാം വാർഷികവും ‘വിസ്മയ് 2018’ മികവുത്സവവും വളവന്നൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സീനത്ത് കുന്നത്ത് ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ റഷീദ് പി.എം സ്വാഗതം ആശംസിച്ചു.  ഗ്രാമപഞ്ചായത്തംഗം അബ്ദുറഹിമാൻ ഹാജി അധ്യക്ഷം വഹിച്ച പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷറഫുദ്ദീൻ കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി.  വാർഷിക റിപ്പോർട്ട് അവതരണവും നടന്നു.  പി.ടി.എ പ്രസിഡന്റ് ബഷീർ വി.പി, പി ഇബ്രാഹിം കുട്ടി, എന്നിവർ ആശംസ നടത്തി.  ചടങ്ങിൽ റൈഹാനത്ത് കെ, ഫസീല കെ, സജ്ന ടി, സുദൂർ, ജെൻസൻ, സിത്താര, ഹഫ്സത്ത് എന്നിവർ നേതൃത്വം നൽകി.  ട്രോഫി വിതരണവും നടന്നു.

‘വിസ്മയ് 2018’ കൂടുതൽ ഫോട്ടോസ്: