വാര്യത്ത് പറമ്പ് ജി.എം.എൽ.പി.സ്കൂളിൽ ക്ലസ്റ്റർ തല പ്രവൃത്തി പരിചയ ശില്പശാല

വളവന്നൂർ വാര്യത്ത് പറമ്പ് ജി.എം.എൽ.പി.സ്കൂളിൽ ഗ്രാമ പഞ്ചായത്ത് ക്ലസ്റ്റർ തല പ്രവൃത്തി പരിചയ ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്തംഗം ശ്രീ അബ്ദുറഹിമാൻ ഹാജി ശില്പശാല ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ നിന്നായി വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികളെ കടലാസ് പൂക്കൾ നൽകി സ്വീകരിച്ചു.

താനൂർ ബി.ആർ.സി ട്രെയിനർമാരായ ,സതി. ടി പി.ഗീത കെ ,ശ്രീജ എം എന്നിവർ ക്ലാസ് നയിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ റഷീദ് പി.എം. ജെൻസൻ ഇ. സൂദൂർ ,അബ്ദുൽ ലത്തീഫ് വി.ടി. സജ്ന .ടി .റൈഹാനത്ത് .കെ . ഫസീല. കെ എന്നിവർ സംസാരിച്ചു. സർട്ടിഫിക്കറ്റ് വിതരണം നടത്തി.പായസവും വിളമ്പി.