വളവന്നൂർ: വളവന്നൂർ പഞ്ചായത്തിൽ ഇപ്പോൾ കൃഷി ചെയ്യുന്നവരും ചെയ്യാനാഗ്രഹിക്കുന്നവരുമായ ഓരോ വീട്ടുകാരും എത്രയും പെട്ടെന്ന് കൃഷി ഓഫീസിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിക്കുന്നു. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ആനുകൂല്യങ്ങളും സേവനങ്ങളും ഇനി മുതൽ ഈ രജിസ് ട്രേഷനെ ആസ്പദമാക്കിയായിരിക്കും. വൻകിട കൃഷിക്കാർക്കു പുറമെ വീടുകളിൽ ചെറിയ കൃഷി ചെയ്യുന്നവരും ഇനി ചെയ്യാനാഗ്രഹിക്കുന്നരുമായ ഓരോ വീട്ടുകാരും നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്.
അവശ്യമുള്ള രേഖകൾ
ആധാർ, റേഷൻ കാർഡ്, ബാങ്ക് അക്കൌണ്ട് നികുതി ശീട്ട്, ഒരു ഫോട്ടോ
കൃഷി ഓഫീസിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് കൃഷി ഓഫീസുമായി ബന്ധപ്പെടുക: 254 3224