കയറാം നമുക്കീ വന്പൻ പടികൾ

ഒന്നാം സ്ഥാനത്തിനൊന്നും അവകാശവാദമുന്നയിക്കുന്നില്ല. എങ്കിലും അപൂർവ്വങ്ങളിൽ അപൂർവ്വമായേ ഇത്തരത്തിലൊരു പാത കാണാൻ സാധിക്കൂ.

190 പടികളുള്ള ഈ പാത വളവന്നൂർ പഞ്ചായത്തിലെ നാലാം വാർഡിലാണ്. വളവന്നൂർ പി.എച്ച്.സി സെന്ററിൽ നിന്നും തുടങ്ങി തെക്കത്തിൽ പറയിലാണ് ഈ ഭീമൻ പാത അവസാനിക്കുന്നത്. കടുങ്ങാത്ത്കുണ്ട് ടൗണിനെ ആശ്രയിക്കുന്ന കച്ചവടക്കാർ, വിദ്യാർത്ഥികൾ, ജോലിക്കാർ, രോഗികൾ തുടങ്ങി നിരവധിയാളുകൾ നിത്യവും ഈ പടികൾ കയറിയിറങ്ങിക്കൊണ്ടിരിക്കുന്നു.

മുമ്പ് പടികളുടെ ഉയരം കുറവായിരുന്നു. 2004-ൽ സ്ഥലം എം.എൽ.എ പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പടവുകൾ കോൺക്രീറ്റ് ചെയ്തിരുന്നു. ഇപ്പോൾ സ്റ്റെപ്പുകൾ തമ്മിലുള്ള അകലം കൂടിയത് കയറിയിറങ്ങൻ ആളുകൾക്ക് ഏറെ പ്രയാസം അനുഭവിക്കുന്നുണ്ടെങ്കിലും മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാൽ ആളുകൾ ഈ പാതയെത്തന്നെ ആശ്രയിക്കാൻ നിർബന്ധിതരാകുന്നു.

എന്ത് ആധുനിക സൗകര്യങ്ങൾ വന്നാലും പടികളിൽ വമ്പനായ ഈ പാതയെ ഒഴിവാക്കിയുള്ള ഒരു കളിക്കും തങ്ങളെ കിട്ടില്ല എന്ന ദൃഢ തിരുമാനത്തിലാണ് ഒരു പറ്റം ആളുകൾ. തലയുയർത്തി നിൽക്കുന്ന ഈ കൂറ്റൻ പാതയെ ഗൃഹാതുരത്വത്തോടെ കാണുന്ന നാട്ടുകാർ ഒരു വികസനത്തിനും ഈ ഭീമനെ വിട്ടു കൊടുക്കാൻ തയ്യാറുമല്ല.



വീഡിയോ സ്ക്രിപ്റ്റ് :
സുദൂർ വളവന്നൂർ

ശബ്ദം നൽകിയത് :
ആശിഖ് പടിക്കൽ

ദൃശ്യ മാധ്യമ രംഗത്ത് സ്വതശിദ്ധമായ ശൈലിയിലൂടെ ശ്രദ്ധ നേടിയ അനിൽ BIGHUNT NEWS പ്രധാന റിപ്പോർട്ടർ ആയി സേവനമനുഷ്ടിക്കുന്നു. വളവന്നൂരിലെ ജീവകാരുണ്യ കൂട്ടായ്മകളിലെ സജീവ പ്രവർത്തകനുമാണ്.