എ.പി അസ്ലം അഖിലേന്ത്യാ സെവൻസ് ഫുഡ്ബാളിന് ഇന്ന് തുടക്കം

2244

കൽപകഞ്ചേരി: എ.പി അസ്ലം അഖിലേന്ത്യാ സെവൻസ് ഫുഡ്ബാളിന് ഇന്ന് തുടക്കം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ സീസണിലെ മാറ്റിവെച്ച രണ്ടാം സെമിയും ഫൈനലും ഇന്നും നാളെയുമായി നടക്കും. ഇന്ന് നടക്കുന്ന രണ്ടാം സെമിയിൽ രണ്ട് തുല്യ ശക്തികളുടെ പോരാട്ടമാണ്. ആവേശകരമായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ സ്കൈബ്ലു എടപ്പാളിനെ കീഴടക്കി അവസാന നാലിലിടം പിടിച്ച ജിംഖാന തൃശൂരും അൽ മദീന ചെർപുളശ്ശേരിയെ കീഴടക്കിയെത്തിയ അൽ മിൻഹാൽ വളാഞ്ചേരിയും തമ്മിലാണ് സെമി പോരാട്ടം.

നാളെയാണ് കലാശപോരാട്ടം. സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ തകർത്തെത്തിയ ജവഹർ മാവൂരുമായി ഇന്നത്തെ വിജയികൾ കിരീടത്തിനായി പോരാടും.

പുത്തനത്താണിയിൽ ഒരുക്കിയ മനോഹരമായ മൈതാനിയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഫുട്ബോൾ മേളക്ക് തുടക്കം കുറിച്ചു നടക്കുന്ന വർണ്ണശബളമായ ഉദ്ഘാടന ചടങ്ങിൽ പ്രമുഖ സ്പോർട്സ് ലേഖകൻ കമാൽ വരദൂർ, യു.ഷറഫലി, കുരികേശ് മാത്യു, ഐ.എം.വിജയൻ, ഡോ.സി.അൻവർ അമീൻ എന്നിവർ പങ്കെടുക്കും. കുട്ടിപ്പട്ടുറുമാൽ താരങ്ങളായ ജഫ്സൽ, അല്ലു ചോമയിൽ എന്നിവർ നയിക്കുന്ന ഗാന വിരുന്നും ഉദ്ഘാടന ചടങ്ങിന് പകിട്ടേകും.

നാട്ടുവർത്തമാനങ്ങളും വിശേഷങ്ങളുമായി സോഷ്യൽ മീഡിയകളിൽ സജീവ സാന്നിധ്യമായ ഫൈസൽ പറവന്നൂർ 'മാതൃഭൂമി' റിപ്പോർട്ടറാണ്.