DYFI പ്രതിഷേധ പ്രകടനം.
ആസിഫയെന്ന എട്ടു വയസ്സുകാരി യെ ക്രൂരമായി പീഢിപ്പിച്ചു കൊന്നതിൽ പ്രതിഷേധിച്ചു കൊണ്ടും കൊലപാതകികളെ മുഴുവനും പിടികൂടി കർശനമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് DYFI , SFI ബാലസംഘം പ്രവർത്തകർ സംയുക്തമായി തണ്ണീർച്ചാലിൽ പ്രകടനം നടത്തി.പ്രകടനത്തി ന് P സമീർ, M അനിൽ, VP സൈതാലികുട്ടി എന്നിവർ നേതൃത്വം നൽകി.
കാശ്മീരിലെ കത് വയിൽ മൃഗീയമായി പീഠിപ്പിച്ച് ദാരുണമായി കൊലചെയ്യപ്പെട്ട എട്ടു വയസ്സുകാരി ആസിഫയോട് ഐ ക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും അക്രമികളെ കർശനമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും CPI (M) കൽപ്പക ഞ്ചേരി LC യുടെ ആഭിമുഖ്യത്തിൽ കടുങ്ങാത്തുകുണ്ടിൽ പ്രതിഷേധ പ്രകടനം നടന്നു. K ഷാജിത്ത്, Tവാസു , P സൈതുട്ടി, ഗോപി , Pറഷീദ് നേതൃത്വം നൽകി.
Home പ്രാദേശിക വാർത്തകൾ കടുങ്ങാത്തുകുണ്ട് ആസിഫവധം പ്രതിഷേധം പടരുന്നു: കൊലപാതകികളെ കർശനമായി ശിക്ഷിക്കണമെന്ന് ഇടത് സംഘടനകൾ