വിദ്യാഭ്യാസ രംഗത്ത് മികവിന്റെ നിറവിൽ വൈലത്തൂർ അത്താണിക്കൽ സ്കൂൾ .
പൊന്മുണ്ടം ഗ്രാമ പഞ്ചായത്തിലെ മികച്ച വിദ്യാലയമായ അത്താണിക്കൽ ചിലവിൽ എ.എം.എൽ.പി സ്കൂൾ ചരിത്ര നേട്ടത്തിന്റെ നിറവിലാണ് .
ഇത്തവണത്തെ എൽ.എസ്.എസ് പരീക്ഷയിൽ 5 കുട്ടികൾക്കാണ് സ്കോളർഷിപ്പ് നേടാനായത്.
മുഹമ്മദ് ബിലാൽ. കെ.ടി., ഫാത്തിമ റിദ .വി, അനുശ്രീ .പി, ദിൽഫ ജബിൻ.എൻ, നിഷാന തെസ്നി. കെ.കെ എന്നീ വിദ്യാർത്ഥികളാണ് അർഹരായത്.
ഈ വർഷം നടന്ന താനൂർ ഉപജില്ലാ ശാസത്ര മേളയിൽ ചാമ്പ്യൻമാരായ വിദ്യാലയം അറബിക് കലാമേള , കായിക മേള എന്നിവയിൽ മികച്ച നേട്ടം ഈ അക്കാദമിക വർഷം നേടിയിട്ടുണ്ട്.
പൊന്മുണ്ടം പഞ്ചായത്തിന്റെ പ്രതിനിധീകരിച്ച് മണ്ഡലം മികവ് മത്സരത്തിലും പങ്കെടുത്തു.
പൂർവ്വ വിദ്യാർത്ഥികളുടെയും പി.ടി.എ യുടെയും മികച്ച പിന്തുണയാണ് ഈ വിദ്യാലയത്തിന് അധ്യാപകർക്ക് കരുത്താകുന്നത്.
മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി 300 ഓളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
ശതാബ്ദി പിന്നിട്ട വിദ്യാലയത്തിന്റെ ചരിത്ര നേട്ടം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് പി.ടി.എ യും രക്ഷിതാക്കളും നാട്ടുകാരും.