ഒരു ബീഫ് കറി ആയാലോ….കൂടെ പത്തിരിയും

3282
സ്പൈസി ബീഫ് കറി &പത്തിരി
**********************************
ചേരുവകൾ
**************
ബീഫ് -1/2kg(നന്നായി കഴ്കി ചെറിയ കഷ്ണങ്ങൾ ആക്കിയത്)
സവാള -2 എണ്ണം
തക്കാളി -2
ഇഞ്ചി ചതച്ചത് -1വലിയ കഷ്ണം
വെളുത്തുള്ളി -10എണ്ണം
പച്ചമുളക് -3,4
കറിവേപ്പില -ആവശ്യത്തിന്
മല്ലിപ്പൊടി -1 1/2ടേബിൾ സ്‌പൂൺ
മഞ്ഞൾ പൊടി-1/2 സ്‌പൂൺ
കാശ്മീരി മുളക് പൊടി -1 ടേബിൾ സ്‌പൂൺ
ഉപ്പ്,വെളിച്ചെണ്ണ -ആവശ്യത്തിന്
പെരുംജീരകം -11/2ടേബിൾ സ്‌പൂൺ
ഏലക്ക -4
പട്ട -1വലിയ കഷ്ണം
കുരുമുളക് -1/2സ്‌പൂൺ
ഗ്രാമ്പൂ -6
തക്കോലം -1
തയ്യാറാക്കുന്ന വിധം
അടുപ്പ് കത്തിച്ചു ഒരു പാൻ വെച്ച് ചൂടായാൽ പെരുംജീരകം,പട്ട,ഗ്രാമ്പൂ,ഏലക്ക,കുരുമുളക്,തക്കോലംഎന്നിവ ഇട്ടു ഒന്ന് വറുത്തു എടുക്കുക…ചൂടാറിയാൽ പൊടിച്ചു എടുക്കുക….
ഇനി ഒരു കുക്കർ എടുത്തു അതിലേക്കു വെളിച്ചെണ്ണ ഒഴ്ച്ചു സവാള അരിഞ്ഞത് പച്ചമുളക് ,ഇഞ്ചി വെളുത്തുള്ളി ചതച്ചതും കറിവേപ്പില ചേർത്ത് നന്നായി വഴ്റ്റുക…..നന്നായി മൂത്തു വന്നാൽ മഞ്ഞൾപൊടി,മുളക് പൊടി,മല്ലിപ്പൊടി ചേർത്ത് പച്ച മണംമാറുന്ന വരെ വഴ്റ്റുക….അതിലേക്കു അരിഞ്ഞു വെച്ച തക്കാളിയും ചേർത്ത് തീ കുറച്ചു വെച്ച് വേവിക്കുക…
തക്കാളി വെന്തു കഴ്ഞ്ഞാൽ ചെറിയ കഷ്ണങ്ങൾ ആക്കിയ ബീഫും ആവശ്യത്തിന് ഉപ്പും,വെള്ളവും ചേർത്ത് നന്നായി യോജിപ്പിച്ചു പൊടിച്ചു വെച്ച മസാലയിൽ നിന്ന് കുറച്ചു ചേർത്ത ശേഷം കുക്കർ അടച്ചു വെച്ച് നന്നായി വേവിക്കുക…..വെന്ത ശേഷം കുക്കർ തുറന്നു ചാറു കുറുകി വന്നാൽ ബാക്കി ഗരം മസാലയും ചേർത്ത് ഇളക്കി 2 മിനിറ്റ് ശേഷം അടുപ്പിൽ നിന്ന് ഇറക്കി വെക്കാം…..
ചൂടോടെ പത്തിരി,നെയ്ച്ചോറിന്ടെ കൂടെ കഴ്ക്കാം…..

 
പത്തിരി തയ്യാറാക്കാൻ
************************
വറുത്ത അരിപ്പൊടി -2കപ്പ്
വെളളം -2 കപ്പ്
ഉപ്പ് -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
അടുപ്പ് കത്തിച്ചു ഒരു വലിയ പാത്രത്തിൽ വെള്ളം ഒഴ്ക്കുക…ഉപ്പ് ചേർക്കുക…..വെള്ളം നന്നായി തിളച്ചു കഴ്ഞ്ഞാൽ അതിലേക്കു 2 കപ്പ് അരിപ്പൊടി ചേർത്ത് നന്നായി വാട്ടി എടുക്കുക…
1 മിനിറ്റ് പാത്രം മൂടി വെച്ച ശേഷം അടുപ്പിൽ നിന്ന് ഇറക്കി വെക്കുക…ചെറിയ ചൂട് പോയാൽ കയ് കൊണ്ട് നന്നായി കുഴ്ച്ചു എടുക്കുക…കയ് പച്ച വെള്ളത്തിൽ മുക്കിയ ശേഷം വേണം നന്നായി കുഴ്ക്കാൻ….മാവിൽ ഒന്ന് തൊട്ടു നോക്കിയാൽ നല്ല സോഫ്റ്റ് ഉണ്ടാവണം…കയ്യിൽ കുറച്ചു എണ്ണ തടവിയ ശേഷം
അതിൽ നിന്ന് ഓരോ ഉരുള എടുത്തു ഉരുട്ടുക…ചപ്പാത്തി പ്രസ്സിൽ കുറച്ചു എണ്ണ തടവിയ ശേഷംഓരോ ഉരുള വീതംവെച്ച് പ്രസ് ചെയ്യുക.
ഇങ്ങനെ പരത്തിയ പത്തിരി അരിപ്പൊടിയിൽ ഇട്ടു( രണ്ടു വശവും).എടുക്കുക…എല്ലാ പത്തിരിയും ഇങ്ങനെ തയ്യാറാക്കി വെക്കുക……ഒരു നോൺ സ്റ്റിക് പാൻ വെച്ച് ചൂടായാൽ ഓരോ പത്തിരിയും ഇട്ടു ചുട്ടു എടുക്കുക……..ഇങ്ങനെ ചുട്ട പത്തിരി തേങ്ങാപാലിൽ (മധുരം ചേർക്കാത്ത)ഒന്ന് മുക്കി എടുത്തു വെക്കാം…….അപ്പൊ കുറച്ചു കൂടി സോഫ്റ്റ് ആയി കിട്ടും…….ശേഷം കറി കൂട്ടി കഴ്ക്കാം…..