കടുങ്ങാത്തുകുണ്ട്: നവംബർ പതിനാലിന് ഷൊർണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന ഗണിതോത്സവത്തിൽ വളവന്നൂർ ബാഫഖി യത്തീം ഖാന ഹൈയർ സെക്കണ്ടറി സ്കൂളിന് അഭിമാനമായ വിദ്യാർത്ഥികളെ അനുമോദിച്ചു. ഹൈസ്കൂൾ വിഭാഗം അപ്ലൈഡ് കൺസട്രക്ഷനിൽ എം. ഷനാഷെറിൻ രണ്ടാം സ്ഥാനം നേടിയപ്പോൾ സ്റ്റിൽ മോഡൽ വിഭാഗത്തിൽ എൻ. മുഹമ്മദ് സഫലീൻ. എ ഗ്രേഡ് നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഇർഫാന തസ്നി (pure construction), നാസിഫ നസ്റിൻ (applied construction) എന്നിവർ ‘എ’ ഗ്രേഡും കരസ്ഥമാക്കി.