എഴുത്തും വായനയും

നിങ്ങള്‍ ഒരു കവിയോ, കഥാകാരനോ ആയിരിക്കണമെന്നില്ല. വളവന്നൂരിലും പരിസരങ്ങളിലുമുള്ളള ആര്‍ക്കും അവരുടെ രചനകള്‍ അയയ്ക്കാവുന്നതാണ്‌. കഥയോ കവിതയോ എഴുതാന്‍ വശമില്ലാത്തവര്‍ക്ക്‌ കാര്‍ട്ടൂണ്‍, നര്‍മ്മം, പാചകം, കൃഷി, ആരോഗ്യം, നാട്ടറിവ്‌, പൊടിക്കൈകള്‍, ഹാസ്യം, യാത്രാവിവരണം, അനുഭവം, വാര്‍ത്തകൾ, പ്രവാസി, ആരോഗ്യം, മൊബൈല്‍, രാഷ്ട്രീയം, സ്പോര്‍ട്സ്,‌ മുതലായ ഏതു വിഭാഗത്തില്‍ പെടുന്ന രചനകളും അയയ്ക്കാം. news@valavannur.com, whatsapp: 9947472893

പൂക്കളം

പിഴുതെടുത്ത ചെന്പരത്തിനാവുകൾ അറുത്തിട്ട കോളാംന്പിക്കാതുകൾ ചൂഴ്ന്നെടുത്ത വാടാമല്ലികണ്ണുകൾ അടിച്ചുകോഴിച്ച തുംപപല്ലുകൾ പിച്ചിച്ചീന്തിയ ചെണ്ടുമല്ലി മിഴിച്ചുനിന്നുപോയി, ഇതല്ലേ നമ്മുടെ കേരളം

ഫേസ്ബുക്കിലെ പശു

ഒരു ലൈക്കിലോരു കിഡ്നി ഒരു ഷെയറിലോരു കണ്ണ് ഒരു കമന്റിലോരു ഹൃദയധമനി നിത്യവും ഇത്രയെണ്ണം പോരെ, ഘോരഘോരം ഞാൻ പ്രതികരിക്കുന്നില്ലേ വ്യവസ്ഥിതികളെ മറിച്ചിടാൻ, സമരങ്ങൾക്ക് ഐക്യദാർഢ്യമായി രക്തപുഷ്പങ്ങൾ ടാഗ് ചെയ്യുന്നില്ലേ? എന്റെ സാമൂഹ്യ പ്രതിബദ്ധത നോക്കൂ. രാസായുധങ്ങളെ കുറിച്ചും പാതിവെന്ത കുഞ്ഞുങ്ങളെ കുറിച്ചും ഭരണവേഴ്ച്ചകളെ കുറിച്ചും ഫേസ്ബുക്കിൽ ഞാനിട്ട പോസ്റ്റുകള്ക് കിട്ടിയ പ്രതികരണം കണ്ടില്ലേ,. ഒരുരോമം...

ആതവനാട് വെള്ളച്ചാട്ടം വിസ്മയിപ്പിക്കുന്നു

ചെറിയ പെരുന്നാൾ ആഘോഷിക്കാനായി അയ്യപ്പനോവിലെത്തിയവർ വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയാൽ വിസ്മയിച്ചപ്പോൾ സന്ദർശനത്തിനെത്തിയവരുടെ ബാഹുല്യത്താൽ ആതവനാട് ദേശം അതിലേറെ വിസ്മയിച്ചു. ജില്ലയുടെ ആതിരപ്പള്ളി എന്ന് സന്ദർശകർ വിശേഷണം നൽകിയ ഈ വെള്ളച്ചാട്ടം അക്ഷരാർത്ഥത്തിൽ ആതിരപ്പള്ളിയാവുകയായിരുന്നു. നിറഞ്ഞുകവിഞ്ഞ...

ഒറ്റ

കോരിച്ചൊരിയുന്ന മഴയത്ത് ഈ വഴിയിലൂടെ ഒറ്റക്കങ്ങനെ നടക്കണം... പിരാന്താണെന്ന് ആരൊക്കെ പറഞ്ഞാലും സാരല്യ..

കരച്ചിൽ

ഒന്നുറക്കെ കരയണമെന്നുണ്ട്.. പക്ഷേ അത് കണ്ണ് അറിയരുത് എന്ന് ഒരാഗ്രഹം..!

സ്ത്രീധനം

നിനക്കൊപ്പം കിലുക്കി മുന്നില്‍ വെച്ചൂ ചില 'ധന'ങ്ങള്‍ എന്തിനു നല്‍കിയെ ന്നോര്‍ത്ത നേരം വന്നതോ ഏറ്റെടു പ്പിനുള്ള കാണിക്കയോ? സഹിപ്പതിനുള്ള പ്രതിഫലമോ? മാടിന്‍ മൂല്യം തോറ്റു അങ്ങാടിച്ചന്ത മാന്യം നീ പിറന്നത് പെണ്ണിലാണ് നിനക്ക് പിറക്കുന്നതും പെണ്ണാവാം!

തീക്ഷ്ണത

പ്രണയത്തിന്‍റെ തീക്ഷ്ണത അവളുടെ കണ്ണിലായിരുന്നു ഏകാന്തതയുടെ തീനാളം ചുറ്റിലും കാടുമൂടിയ മണ്‍കൂന ക്കുള്ളിലും

ലോകാ സമസ്താ സുഖിനോ ഭവന്തു:

ഇന്നത്തെ പ്രഭാതവും സുന്ദരമായിരുന്നു ആകാശത്ത് മഴ മേഘങ്ങളുണ്ടായിരുന്നു നേരിയ ചാറ്റൽ മഴ പുത്തനുണർവ്വ് പകർന്നു എവിടെ നിന്നോ ചിറകടിച്ചെത്തിയ അമ്പലപ്രാവുകൾ മൈതാനത്ത് ധാന്യമണികൾ തിരയുന്നത് മനസ്സിന് കുളിർമ്മ നൽകി ഇലച്ചാർത്തുകൾക്കിടയിലൂടെ അരിച്ചെത്തുന്ന സൂര്യകിരണങ്ങൾ മഞ്ഞുകണങ്ങളോട് എന്തായിരിക്കും പറയുന്നത്?  

കൊതുക്

വിശന്നലയുന്ന വനുണ്ടോ നോക്കുന്നു അന്നത്തിന്‍ ജാതിയും മതവും

ഏറ്റവും ജനപ്രിയമായ രചനകൾ

തിരിച്ചു വരുന്നവർക്ക് മാർഗ്ഗ നിർദ്ദേശങ്ങളുമായ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത്

കോവിഡ് 19 ന്റെ സാഹചര്യത്തിൽ നാട്ടിലെത്തുന്ന പ്രവാസികള്‍/ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ പാലിക്കേണ്ട നിര്‍ദ്ദേശങ്ങൾ 1. പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കുന്നതിനു മുന്‍പ് വിവരം ആരോഗ്യവകുപ്പിനെ...
video

പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു ജോൺ ഡ്യൂവിനെ കുറിച്ച് സുദൂർ വളവന്നൂർ

പ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ ചിന്തകൻ ജോൺ ഡ്യൂ. പ്രായോഗികവാദത്തിൻറെ ഉപജ്ഞാതാവ്. പ്രവർത്തനത്തിലൂടെ പഠിക്കുക എന്ന ആശയം ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു https://www.youtube.com/watch?v=ikfrGMOpcDY&feature=youtu.be

കൂടുതൽ രചനകൾ അയച്ചവർ

4 POSTS0 COMMENTS