പൊൻമുണ്ടം: ആലപ്പുഴ സ്വദേശിയും പൊൻമുണ്ടം നോർത്ത് സ്കൂളിൽ ദീർഘകാലം അദ്ധ്യാപകനായി ജോലി അനുഷ്ടിക്കുകയും ചെയ്ത സദാശിവൻ മാസ്റ്റർ അന്തരിച്ചു. കുറച്ചു കാലമായി സുഖമില്ലാതെ വീട്ടിലായിരുന്ന മാസ്ററർ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.
കർമ്മം കൊണ്ട് മലപ്പുറം ജില്ലക്കാരനായി മാറിയ സദാശിവൻ മാസ്റ്ററും കുടുംബവും ജോലി ആവശ്യാർത്ഥം ഏകദേശം 35 -വർഷങ്ങൾക്കുമുന്പാണ് നമ്മുടെ നാട്ടിലെത്തിയത്. 12 വർഷത്തോളം വൈലത്തൂരിലും, 13 വർഷം കാളിയേക്കലിലും, 10 വർഷത്തോളമായി ഇപ്പോൾ ഒഴൂരിലും താമസിക്കുന്നു.
കുട്ടികളെ ശാസ്ത്ര മേളകൾക്ക് തയ്യാറാക്കുന്നതിലും കൃഷി തോട്ടങ്ങൾ ഉണ്ടാക്കിക്കുന്നതിലും സ്കൂളിലെ സ്കൗട്ട് ആന്ര് ഗൈഡ്സ് അദ്ധ്യാപകനായും അദ്ദേഹം വിദ്യാർത്ഥികൾക്കിടയിലും നാട്ടുകാർക്കിടയിലും നിറഞ്ഞു നിന്നിരുന്നു. കോൺഗ്രസിന്റെ സജീവ പ്രവർത്തകനും, മററു സാമൂഹിക സാംസ്കാരിക മേഖലകളിലും സജീവമായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.
ഇട്ടിലാക്കൽ സ്ക്കൂളിലെ അദ്ധ്യാപികയായിരുന്ന ജാനകി ടീച്ചറാണ് ഭാര്യ. മക്കൾ സജിത്ത്, അജിത്ത്.