കുറുക്കോൾകുന്ന്: സി.പി.ഐ (എം) അഖിലേന്ത്യാ സെക്രട്ടറിയും എം.പിയുമായ സീതാറാം
യച്ചൂരിയെ, ഹൈന്ദവ തീവ്രവാദികൾ ആക്രമിച്ചതിൽ നാടെങ്ങും പ്രതിഷേധം ഇരമ്പി.
വളവന്നൂർ കുറുക്കോൾ കുന്ന് മുതൽ വരമ്പനാല വരെ നടന്ന പ്രതിഷേധ പ്രകടനത്തിൽ ടി.കെ മുയ്തീൻ ഹാജി, പി.സി കബീർ ബാബു, ഇ അമീർ, സി സഹീൽ, പി സനൽകുമാർ എന്നിവർ നേതൃത്വം നൽകി.
കൽപ്പകഞ്ചേരി കടുങ്ങാത്തുകുണ്ടിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് സി.കെ ബാവക്കുട്ടി, കെ ഷാജിത്ത്, സൈതുട്ടി പി, ടി വാസു എന്നിവർ നേതൃത്വം നൽകി.