കടുങ്ങാത്തുകുണ്ട്: ദേശീയാടിസ്ഥാനത്തിൽ നിലവിൽ വരാനിടയുള്ള ജനകീയ മതേതര കൂട്ടായ്മക്കും ഭരണ കൂടത്തിനും മാതൃക കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പിണറായി സർക്കാറുമാണെ
ന്നും സമൂഹത്തിലെ പാവപ്പെട്ടവരുടെ സമഗ്രമായ ഉന്നമനത്തിനും ജീവിത സുരക്ഷിതത്വത്തിനും വേണ്ടി നിരവധി നടപടികളുമായി മുന്നോട്ടു പോകുന്ന ജനകീയ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ വർഗീയ വാദികളും തീവ്രവാദി കളും ഏകാധിപത്യ ശക്തികളും കിണഞ്ഞ് പരിശ്രമിക്കുക യാണെന്നും അതിന്ന് വേഗത കൂട്ടാൻ ഒരു പറ്റം വാർത്താ മാധ്യ മങ്ങളും രംഗത്തിറ ങ്ങിയുണ്ടെന്നുംസോളാർ കമ്മീഷൻ റിപ്പോർട്ടിനെക്കുറിച്ചും കുറ്റാരോപിത രായ ഉമ്മൻ ചാണ്ടി അടക്കമുള്ള UDF നേതാക്കളെ സംബ ന്ധിച്ച വാർത്ത ഒരു ദിവസം കൊണ്ട് അവസാനിപ്പിച്ചതും ഓഖി സംഭവത്തിന്റെ പേരിൽ ഇടതു സർക്കാരിനെതിരെ വ്യാജ വാർത്തകൾ പടച്ചുണ്ടാക്കുന്നതും ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണെന്നും CPI(M) സംസ്ഥാ ന കമ്മറ്റിയംഗം P K
സൈനബ പ്രസ്താവിച്ചു. കടുങ്ങാത്തു കുണ്ടിലെ അത്തുകാക്ക നഗറിൽ CPI(M) വളാഞ്ചേരി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. V K രാജീവ് അദ്ധ്യക്ഷത വഹിച്ചു.
അത്യന്തം അപകട കരവും ക്രൂരവുമായ അറു പിന്തിരിപ്പൻ നയങ്ങളും നടപടി കളുമാണ് ഇന്ത്യൻ ഭരണാധികാരികളിൽ നിന്നുണ്ടാകുന്നത്. ചരിത്ര സംഭവങ്ങളെ വളച്ചൊടിച്ചും വക്രീകരിച്ചും, പാടെ തമ സ്കരിച്ചും തെറ്റായ പുതിയചരിത്രം എഴു തി പിടിപ്പിക്കുകയാ ണ് ഇന്ത്യൻ പ്രധാനമന്ത്രിയും അനുചര വൃന്ദവും.
സ്വതന്ത്ര പലസ്തീ ന്റെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യു ന്നതാണ് ജറുസലേമിനെ ഇസ്രായേൽ തലസ്ഥാനമാക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനം. അടുത്ത വർഷം ഹൈദരബാദിൽ വെ
ച്ച് നടക്കുന്ന ഇരുപ ത്തിരണ്ടാം പാർട്ടി കോൺഗ്രസ്സിൽ അവതരിപ്പിക്കുന്ന പാർട്ടി പരിപാടിയെ ക്കുറിച്ചും നയങ്ങളെ കുറിച്ചുമുള്ള അഭിപ്രായങ്ങൾ, വിമർശനങ്ങൾ, നിർദ്ദേശങ്ങൾ എന്നിവ നേരിട്ടും വെബ്സൈറ്റിലൂടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും ലോകത്തിന്റെ ഏത് കോണിലുള്ള വ്യക്തി ക്കും സമർപ്പിക്കാം.
അർഹമായ പരിഗ ണന നൽകി ഉൾ ക്കൊള്ളേണ്ടത് സ്വീ കരിക്കാനും തള്ളേ ണ്ടത് നിരാകരിക്കാ നും CPI (M) പ്രതിജ്ഞാബദ്ധമാണ്. ഇത്രയും സുതാര്യമായ ജനാധിപത്യ വ്യവസ്ഥയുള്ള CPI(M)നെയാ ണ് ഇന്ദിരാഗാന്ധിക്ക് ശേഷം ഇന്നേവരെ പാർട്ടിയിൽ പോലും തെരഞ്ഞെടുപ്പ് നട ത്താത്ത കോൺഗ്ര സ് ജനാധിപത്യത്തി ന്റെ പേരിൽ വിമർശിക്കുന്നത് എന്നത് രസാവഹമാണെന്നും സൈനബ കൂട്ടിച്ചേ ർത്തു. രാവിലെ vps നമ്പീശൻ പതാക ഉയർത്തി. N വേണു ഗോപാലൻ രക്തസാ ക്ഷി പ്രമേയവും C വിജയകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.