ലോക പരിസ്ഥിതി ദിനാചരണം നടത്തി

പുത്തനത്താണി: പുത്തനത്താണി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശാന്തി പെയ്ൻ & പാലിയേറ്റീവ് കെയറിന്റെ വിദ്യാർത്ഥി വിഭാഗമായ സ്റ്റുഡൻസ് ഇനീഷേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (എസ്.ഐ.പി) പരിസ്ഥിതി ദിനാചരണം നടത്തി. എസ്.ഐ.പി.മലപ്പുറം ജില്ല കോർഡിനേറ്റർ നാസർ കുറ്റൂർ വൃക്ഷ തൈ വെച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. പരിസ്ഥിതി ദിന ബോധവത്കരണ ക്ലാസ്സ് ഒരേ ഭൂമി ഒരേ ജീവൻ മാഗസിൻ മാനേജിംങ് എഡിറ്റർ ഖദീജ നർഗീസ് നിർവ്വഹിച്ചു.”നിപ്പ”വൈറസ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ ലൈഫ് മെന്റർ ഡയറക്ടർ സാബു കൊട്ടോട്ടി ക്ലാസ്സ് എടുത്തു.

വീട്ടിൽ ഒരു തൈ പദ്ധതി ഉദ്ഘാടനം ദേശം സാംസ്കാരിക വേദി കൺവീനർ സി.പി.രാധാകൃഷ്ണൻ നിർവ്വഹിച്ചു. കല്പകഞ്ചേരി ,മാറാക്കര, ആതവനാട്, വളവന്നൂർ, തിരുന്നാവായ എന്നീ പഞ്ചായത്തിലെ പരിസ്ഥിതി പരിരക്ഷകരെ ആദരിക്കൽ ചടങ്ങ് ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ ആതവനാട് ഉദ്ഘാടനം ചെയ്തു. എസ്.ഐ.പി. വിദ്യാർത്ഥികൾക്ക് വേണ്ടി അടിക്കുറിപ്പ് മത്സരം,ക്വിസ്സ് മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി. പരിപാടിയിൽ ഇബ്റാഹീം ബാവ, അലികുട്ടി, സി.എസ്.എം.യൂസുഫ്, ഇസ്മായിൽ കടുങ്ങാത്തുകുണ്ട് ,റിയാസ് കല്പകഞ്ചേരി, ഇബ്റാഹീം കുറുക്കോൾ, ഫസ്ന ഷെറിൻ, അസ് ലഹ് കടുങ്ങാത്തുകുണ്ട് എന്നിവർ സംസാരിച്ചു.