കല്പകഞ്ചേരി പ്രസ് ഫോറം കുടുംബ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു.

മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കല്പകഞ്ചേരി പ്രസ് ഫോറം കുടുംബ സംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ശ്രദ്ദേയമായ നിരവധി പരിപാടികൾകൊണ്ട് ജില്ലയിലെ മുൻ നിര പത്ര പ്രവർത്തക കൂട്ടായ്മകളിലൊന്നായി മാറിയ കല്പകഞ്ചേരി പ്രസ് ഫോറം സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് മാനവ മൈത്രിയുടെ മഹിത സന്ദേശം കൂടിയായി മാറി. കുടുംബാംഗങ്ങൾ ഓരോരുത്തരും വീടുകളിലുണ്ടാക്കിയ വ്യതസ്ത വിഭവങ്ങളായിരുന്നു ഇഫ്താർ വിരുന്നിൽ വിളമ്പിയത്. കുടബ സംഗമം പ്രസ് ഫോറം ഉപദേശക സമിതി ചെയർമാൻ സി.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് എച്ച്. അബ്ദുൽ വാഹിദ് അധ്യക്ഷനായിരുന്നു. എൻ.പി. രാജൻ, സുബൈർ കല്ലൻ, രമേഷ് ആതവനാട്, റഹീം വെട്ടിക്കാടൻ, ഷഫീഖ് ആയപ്പള്ളി, റാഫി പൊന്മുണ്ടം, രസിത കാവുങ്ങൽ തുടങ്ങിയവർ സംസാരിച്ചു. അനിൽ വളവന്നൂർ, ഫൈസൽ പറവന്നൂർ, സല്ലീം തണ്ണീർച്ചാൽ, അനീഷ് വലിയകുന്ന്, ജിഷാദ്, സിദ്ധീഖ് കാട്ടിലങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.