മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതിയുടെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കടുങ്ങാത്തുകുണ്ട് എം.എ മൂപ്പൻ സ്പെഷ്യൽ സ്ക്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി മൈൽസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സ്നേഹ സംഗീത വിരുന്ന് ഡോ. ഒ ജമാൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.സി. ഇസ്ഹാഖ് അദ്ധ്യക്ഷനായിരുന്നു.
എൻ അഹമ്മദ് കുഞ്ഞി, ഫൈസൽ പറവന്നൂർ, തൃത്താല മുജീബ്, കെ ഷമീം, ജ്യോതി ടീച്ചർ പ്രസംഗിച്ചു.
മലായ ബാവ, ഓടായപുറത്ത് മജീദ്, ബീരാൻ കുട്ടി പട്ടർനടക്കാവ്, ഇക്ബാൽ, ഇല്ല്യാസ്, അനിൽ വളവന്നൂർ, വി.കെ ഷംസുദ്ദീൻ, പി.എം ഇസ്മായിൽ, രവീന്ദ്രൻ കാടാമ്പുഴ, റഹീന ഫൈസൽ, മിർഷാന ഷഫീഖ് സംഗീത വിരുന്നിന് നേതൃത്വം നൽകി.
സെക്രട്ടറി സി.പി.രാധാകൃഷ്ണൻ സ്വാഗതവും വി.വി.യാഹുട്ടി നന്ദിയും പറഞ്ഞു.