ദിശ വളവന്നൂര്‍ വാര്‍ഷികാഘോഷം സമാപിച്ചു

2661

കടുങ്ങാത്തുകുണ്ട്ഃ വളവന്നൂരിലെ സാമൂഹിക കലാ- കായിക സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായ ദിശ വളവന്നൂരിന്‍റെ അഞ്ചാമത് വാര്‍ഷികാഘോഷം സമാപിച്ചു.  കടുങ്ങാത്തുകുണ്ട് ആമിന ഐ.ടി.സി പരിസരത്ത് പ്രൌഡഗംഭീരമായ സദസ്സിന് മുന്നിൽ നടന്ന സമാപന സമ്മേളനം കിസ്മത്ത് സിനിമയുടെ സംവിധായകന്‍ ഷാനവാസ് ബാവക്കുട്ടി ഉദ്ഘാടനം ചെയ്തു. കൈരളി കുക്കറി ഷോ ഫെയിം ജസ്ന, കുട്ടി പട്ടുറുമാല്‍ പ്രതിഭ അല്ലു ചോമയില്‍ പങ്കെടുത്തു. അശ്വമേധം ഫെയിം ഗ്രാന്‍റ് മാസ്റ്റര്‍ ഡോഃജി.എസ് പ്രദീപ് ഫോണിലൂടെ ആശംസ നേര്‍ന്നു. പരിപാടിയില്‍ ഷാഹിന നിയാസി ക്ലാസ്സെടുത്തു.

ദിശ വളവന്നൂരും കടുങ്ങാത്തുകുണ്ട് വ്യാപാരവ്യവസായി ഏകോപനസമാധിയും സംയുക്തമായി നടത്തുന്ന “One Day one Rupi” deep cleaning kadungathukund project വ്യാപരിവാവസായി പ്രസിഡന്റ് മുജീബ് തൃത്താലയിൽ നിന്ന് ദിശ അംഗങ്ങൾ ഏറ്റുവാങ്ങി.

ചടങ്ങില്‍ ദിശ പ്രസിഡന്‍റ് സി.പി അബ്ദുല്‍ ലത്തീഫ്, ആമിന ഐ.ടി.ഐ മാനേജിംഗ് ട്രസ്റ്റി മയ്യേരി ഇബ്രാഹീം ഹാജി, ചെറിയമുണ്ടം അബ്ദുല്‍ റസാഖ്, ആഷിഖ് പടിക്കല്‍, സനില്‍ കുമാര്‍ പടിയത്ത്, ഇന്ദിരാ മണി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ശേഷം കുട്ടികളുടെ വിവിധ കലാ പരിപാടികള്‍ നടന്നു.