ശ്രദ്ധയോടെ ബുദ്ധിപൂർവ്വം നീങ്ങിയാൽ വിജയലക്ഷ്യത്തിലെത്താം: ബെന്നി ഡൊമിനിക്

രാധാകൃഷ്ണൻ സി.പി

1438

കടുങ്ങാത്തുകുണ്ട്: പതുക്കെയാണെങ്കിലും ശ്രദ്ധയോടെ ബുദ്ധിപൂർവമായി നീങ്ങിയാൽ വിജയലക്ഷ്യത്തിലെത്തി ചേരുമെന്നു റപ്പാണെന്ന് സാഹിത്യകാരനും കല്ലകഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാദ്ധ്യാപകനുമായ ബെന്നി ഡൊമിനിക് പറഞ്ഞു. വായനാ വാരാഘോഷത്തോടനുബന്ധിച്ച് കല്പകഞ്ചേരി ജി.എൽ.പി സ്കൂൾ വിദ്യാരംഗം, ബാലസഭ, ലൈബ്രറി കൗൺസിൽ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സൈതുട്ടി അദ്ധ്യക്ഷത വഹിച്ചു. സി.പി രാധാകൃഷ്ണൻ, സി.എസ്.എം. യൂസഫ്, ബി ഹരികൃഷ്ണൻ, ആർ മനോജ്, ലിജി സി.ജെ, സുലൈമാൻ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും കയ്യെഴുത്ത്, ആസ്വാദന കുറിപ്പ് മൽസരം എന്നിവ നടന്നു. പ്രധാനാദ്ധ്യാപിക പി ആയിഷാബി ടീച്ചർ സ്വാഗതവും സി സജിനി നന്ദിയും പറഞ്ഞു.