മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട്: ഉദ്ഘാടനം CPIM ജില്ലാ സെക്രട്ടറി EN മോഹൻദാസ് നിർവഹിച്ചു

കേരളത്തെ നിശ്ശേഷം തകർത്തെറിഞ്ഞ പ്രകൃതിക്ഷോഭത്തിൽ പെട്ടവരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് CPIM, 18, 19 തിയ്യതികളിലായി നടത്തുന്ന ഫണ്ട് പിരിവിന്റെ ജില്ലാതല ഉദ്ഘാടനം കല്പകഞ്ചേരിയിലെ PK ഗ്രൂപ്പ് ചെയർമാൻ P K ബാവഹാജിയിൽ നിന്ന് ഒരു ലക്ഷം രൂപക്കുള്ള ചെക്ക് സ്വീകരിച്ചുകൊണ്ട് CPIM ജില്ലാ സെക്രട്ടറി EN മോഹൻദാസ് നിർവഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം VP സക്കറിയ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെ ക്രട്ടറിKP ശങ്കരൻ, CK ബാവക്കുട്ടി, K. ഷാജിത്ത് പ്രസംഗിച്ചു. MP രാജൻ സ്വാഗതവും P K മുത്തു നന്ദിയും പറഞ്ഞു.