കുടിവെള്ള വിതരണത്തിൽ ഇത്തവണയും സജീവമായി ജി.സി.സി ക്ലോസ് ഫ്രണ്ട്സ്

2818

വരന്പനാല: കുടിവെളള വിതരണ രംഗത്ത് ഇത്തവണയും സജീവ സാന്നിദ്ധ്യമാവുകയാണ് ജി.സി.സി ക്ലോസ് ഫ്രണ്ട്സ് വളവന്നൂർ സഖാക്കൾ. വെള്ളത്തിനായി ബുദ്ധിമുട്ടുകളനഭുവിക്കുന്ന പ്രദേശങ്ങളിൽ പ്രവർത്തകർ കുടിവെള്ളമെത്തിക്കുന്നത് നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസകരമാണ്.  ജി.സി.സി ക്ലോസ് ഫ്രണ്ട്സ് രൂപീകൃതമായ വർഷം മുതൽ തന്നെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണം നടത്തപ്പെടുന്നുണ്ട്.